പിഎസ്ജിയില്‍ സന്തുഷ്ടൻ : എംബാപ്പെ

പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കുള്ള ഡീലില്‍ നിന്ന് റയല്‍ മാഡ്രിഡ് പിന്‍മാറുന്നു. ഇന്ന് ട്രാന്‍സഫര്‍ ജാലകം അടയ്ക്കാനിരിക്കെയാണ് റയല്‍ ഡീലില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിക്കുന്നത്. റയലിന്റെ മൂന്ന് ഓഫറുകളും പിഎസ്ജി തള്ളിയിരുന്നു. 220 മില്ല്യണ്‍ യൂറോയാണ് പിഎസ്ജി താരത്തിനായി ആവശ്യപ്പെട്ടത്. ഈ തുക നല്‍കാന്‍ റയലും ഒരുക്കമല്ല. അതിനിടെ ട്രാന്‍സ്ഫര്‍ റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വരുന്നതിനിടെ സൂപ്പര്‍ താരം ഇന്ന് ആദ്യമായി പ്രതികരണവുമായി വന്നു. താന്‍ സന്തുഷ്ടനാണെന്ന ഒറ്റ വാക്കാണ് റയലിലേക്ക് ചേക്കേറുന്നതിനോടുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി.

Related posts

Leave a Comment