Connect with us
48 birthday
top banner (1)

Kuwait

കുവൈറ്റ് പഴയപള്ളി നവതി ലോഗോ പ്രകാശനം ചെയ്തു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ്‌ പഴയ പള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു . ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. നവതി ലോഗോ പ്രകാശനം ചെയ്തു.

അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ശ്രീ. ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement
inner ad

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി വിവിധ ചാരിറ്റി പ്രോജക്റ്റ്കൾ പഴയപള്ളി ഇടവക ആവിഷ്കരിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലുലു ഹൈപ്പർമാർക്കറ്റ് ‘ലെറ്റ്സ് ഈറ്റാലിയൻ 2024’ പ്രൊമോഷൻ ആരംഭിച്ചു!

Published

on


കുവൈറ്റ് സിറ്റി : ഇറ്റാലിയൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളുമായി ‘ലെറ്റ്സ് ഈറ്റാലിയൻ 2024’ പ്രൊമോഷൻ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. ഇറ്റാലിയൻ ‘ബെല്ല വിറ്റ’ അല്ലെങ്കിൽ ‘സുന്ദരമായ ജീവിതം’ ആഘോഷിക്കുന്നതാണ് ‘ലെറ്റ്സ് ഈറ്റാലിയൻ 2024’. ഷോപ്പർമാരെ ഇറ്റലിയൻ ഗ്യാസ്ട്രോണമിക് യാത്രയിലേക്ക് കൊണ്ടുപോകുന്ന ഈ പ്രമോഷൻ, ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും സെപ്റ്റംബർ ൪ -10 വരെ യുള്ള ഒരാഴ്ചക്കാലമാണ് ആചരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈൻ ഔട്ട്‌ലെറ്റിൽ ബഹു: ഇറ്റാലിയൻ അംബാസഡർ ലോറെൻസോ മോറിനി യുടെ സാന്നിധ്യത്തിൽ ഇറ്റാലിയൻ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം നടന്നു. ഇറ്റാലിയൻ സംഗീതത്തിൻ്റെ ശബ്ദങ്ങളുടെ മേമ്പൊടിയോടെയുള്ള ഉത്സവ അന്തരീക്ഷത്തിൽ മനോഹരമായ ഇറ്റലിയിലെ തെരുവുകളിലേക്ക് ഷോപ്പർമാരെ കൊണ്ടുപോകുന്നവിധം ഇറ്റാലിയൻ സ്മാരകങ്ങളുടെ പ്രദർശനങ്ങൾ ആകർഷകമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഭക്ഷണ പ്രേമികൾക്ക് ഇറ്റാലിയൻ രുചികൾ കണ്ടെത്താനുള്ള സവിശേഷമായ അവസരമാണ് പ്രമോഷൻ പ്രദാനം ചെയ്യുന്നത്. ക്ലാസിക് പിസ്സകളും പാസ്തകളും മുതൽ പ്രാദേശിക സ്പെഷ്യാലിറ്റികൾ വരെ, ഇറ്റാലിയൻ ഫുഡ് സ്ട്രീറ്റ് സ്റ്റാളുകൾ ഒറിജിനൽ വിഭവങ്ങളുടെ വിശാലമായ നിരയിൽ അവതരിപ്പി ച്ചിട്ടുണ്ട്. അവിശ്വസനീയമായ വിലയിൽ രുചികരമായ ചേരുവകളും ഗാർഹിക അവശ്യസാധനങ്ങളും ഓഫറിലുണ്ട്, ഇത് ഷോപ്പർമാർക്ക് അവരുടെ മുൻഗണനകൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ തിരഞ്ഞെടുപ്പ് അനുവദിക്കുന്നു. ഇറ്റലിയിലെ രുചികരമായ പാചക ലോകത്തിലൂടെയുള്ള ഒരാഴ്ച നീണ്ട യാത്ര ഷോപ്പർമാരുടെ രുചിഅനുഭവിച്ചറിയാനുള്ള അവസരമായി തീരുന്നു.

Continue Reading

Kuwait

സാരഥികുവൈറ്റ്‌ വയനാടിനൊ പ്പം : വിദ്യാഭ്യാസമേഖലയിൽ സമഗ്രപദ്ധതികൾ പ്രഖ്യാപിച്ചു!

Published

on

സർവീസ് ടു ഹ്യുമാനിറ്റി എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന സാരഥി കുവൈറ്റ്, സിൽവർ ജൂബിലി വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുവാൻ തീരുമാനിച്ചു. ഇതേ ദിശയിൽ കഴിഞ്ഞ 25 വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് സാരഥി കുവൈറ്റ്.

Advertisement
inner ad

അർഹരായ 25 വിദ്യാർത്ഥികൾക്ക് നാല് വർഷത്തെ പഠനകാലയളവിൽ ആവശ്യമായ സാമ്പത്തിക സഹായമാണ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. ഉപദേശക സമിതി അംഗം സുരേഷ് കെ പി നേതൃത്വം നൽകുന്ന സ്കോളർഷിപ്പ് കമ്മിറ്റിയിൽ സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, മുൻ പ്രസിഡന്റ് സജീവ് നാരായണൻ, മുൻ ട്രസ്റ്റ് വൈസ് ചെയർമാൻമാരായ സജീവ് കുമാർ, വിനോദ് കുമാർ സി എസ്, ലീഗൽ അഡ്വൈസർ രാജേഷ് സാഗർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം ഉദയഭാനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു സുകുമാരൻ എന്നിവർ അംഗങ്ങളാണ്.

സാരഥിയുടെ 170മത് ഗുരുദേവജയന്തി ആഘോഷങ്ങളുടെ വേദിയിൽ സാരഥി പ്രസിഡന്റ് അജി കെ ആർ സമഗ്രപദ്ധതി പ്രഖ്യാപിച്ചു. സാരഥി സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ സ്കോളർഷിപ്പിന്റെ വിശദാംശങ്ങൾ വിശദീകരിച്ചു. നവംബർ 15ന് നടക്കുന്ന വാർഷികാഘോഷമായ ‘സാരഥീയം – 25 ‘ ന്റെ ഫ്ലയർ പ്രകാശനം വേദിയിൽ വെച്ച് നടന്നു. ഇതിനു പുറമെ വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുമുള്ള 25 കുട്ടികൾക്കായി പ്രത്യേക അക്കാദമിക് പാക്കേജ് സമഗ്ര വിദ്യാഭാസ പദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ചേർത്തലയിൽ പ്രവർത്തിക്കുന്ന സാരഥി സെന്റർ ഫോർ എക്സലൻസിൽ കേന്ദ്ര സർവീസുകളിലെക്ക് തൊഴിൽ അധിഷ്ഠിതമായി സൗജന്യപരിശീലനം നൽകുമെന്ന് സാരഥി കുവൈറ്റ്‌ പ്രസിഡന്റ് അജി കെ ആർ അറിയിച്ചു. ചടങ്ങിൽ സിൽവർ ജൂബിലി വൈസ് ചെയർമാൻമാരായ വിനീഷ് വിശ്വം, സിജു സദാശിവൻ, സുരേഷ് ബാബു, ബിനു എം കെ, കൂടാതെ സാരഥിയുടെ കേന്ദ്ര കമ്മിറ്റി – വനിതാവേദി -ട്രസ്റ്റ് ഭാരവാഹികളും, ഉപദേശക സമിതി അംഗങ്ങളും പങ്കെടുത്തു.

Continue Reading

Kuwait

മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റ് യാത്രയപ്പ് നൽകി!

Published

on

പ്രവാസജീവിതം മതിയാക്കിനാട്ടിലേക്ക് പോകുന്ന മലപ്പുറം ജില്ലാ അസോസിയേഷന്റെ പ്രതിഭാധനനായ സെക്രട്ടറി അനീഷ് കാരാട്ടിനും, വനിതാ വിംഗ് ജോയിന്റ്‌ ട്രഷറർ ഭവ്യാ അനീഷിനും, നിഹാരിക അനീഷിനുംയാത്രയയപ്പു നൽകി. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ ‘മാക്’ പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷം വഹിച്ചു. മലപ്പുറം ജില്ലാ അസോസിയേഷന്റെ മൊമെന്റോ അദ്ദേഹംകൈമാറകൊണ്ട് ആദരിച്ചു. വിടപറയുന്ന പ്രിയ സെക്രട്ടറിയുടെ സംഘടനയിലെ ആത്മാർത്ഥമായാ കർമങ്ങളെ ഊന്നി യോഗത്തിൽ സംസാരിച്ച വിവിധ നേതാക്കളും , അംഗങ്ങളും പറയുകയും , അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഭാവി ജീവിതത്തിനു ശുഭാശംസകൾ നേരുകയും ചെയ്തു.മറുപടി പ്രസംഗത്തിൽ അനീഷും കുടുംബവും സംഘടനയോടുള്ള കടപ്പാടും , സൗഹൃദങ്ങളെ വേർപിരിയുന്ന സങ്കടവും പങ്കുവെച്ചു .

Advertisement
inner ad
Continue Reading

Featured