Connect with us
48 birthday
top banner (1)

Kuwait

ടോണി മല്ലപ്പള്ളിക്ക് വിട ചൊല്ലി കുവൈറ്റ്‌ ഒ.ഐ.സി.സി. !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി : ഗൾഫ് രാജ്യങ്ങളിലെ കോൺഗ്രസ്‌ സൈബർ ഗ്രൂപ്പിന്റെ കോർഡിനേറ്റർ ആയിരുന്ന ടോണി മല്ലപ്പള്ളിക്ക് ഒ ഐ സി സി കുവൈറ്റ്‌ കണ്ണീരിൽ കുതിർന്ന യാത്ര അയപ്പ് നൽകി. സബ ഹോസ്പിറ്റലിൽ പൊതു ദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ നൂറു കണക്കിന് ഒ ഐ സി സി പ്രവർത്തകർ അന്ത്യാഞ്‌ജലി അർപ്പിച്ചു. സാമൂവൽ ചാക്കോ കാട്ടൂർകളീക്കൽ, ബി എസ് പിള്ള, ബിനു ചെമ്പാലയം, ജോയി ജോൺ തുരുത്തിക്കര, രാജീവ്‌ നടുവിലെമുറി, നിസാം തിരുവനന്തപുരം, സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ജിൽസ് കുടകശേരിൽ, ജോബിൻ ജോസ്, ഷംസു താമരക്കുളം, ഇസ്മായിൽ പാലക്കാട്, റസാഖ് ചെറുതുരുത്തി, ഷോബിൻ സണ്ണി നിബു എറണാകുളം, ലിപിൻ മുഴക്കുന്ന്, സഹീദ് ലബ്ബ, കലേഷ് ബി പിള്ള, വിജോ തോമസ്, ഇല്യാസ് പൊതുവാചേരി,അലക്സ് മാനന്തവാടി, ബൈജു പോൾ, കുര്യൻ തോമസ് പൈനുമൂട്, തോമസ് പള്ളിക്കൽ, സിനു ജോൺ, പ്രദീപ്‌ ജോസഫ്, റോയ്‌ എബ്രഹാം, സാബു വര്ഗീസ് എന്നിവർ പ്രണാമം അർപ്പിച്ചു.

നൂറുകണക്കിന് ഒഐസിസി പ്രവർത്തകരും സബാ മോർച്ചറിയിൽ തടിച്ചു കൂടിയിരുന്നു . ഒഐസിസി നാഷണൽ കമ്മിറ്റി, യൂത്ത് വിങ്, സൈബർ വിങ് എന്നിവക്ക് വേണ്ടിയും മൃതദേഹത്തിൽ പുഷ്പ്പങ്ങൾ അർപ്പിക്കുകയുണ്ടയി സന്തപ്ത കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു കൊണ്ട് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒഐസിസി പ്രവർത്തകർ സജ്ജീവമായിരുന്നു. ഇന്ന് വൈകുന്നേരത്തെ ഫ്‌ളൈറ്റിൽ ഭൗതിക ദേഹം നാട്ടിലെത്തിക്കുന്നതാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

പ്രവാസികളെ നടുക്കി മംഗഫ് അഗ്നിബാധ ദുരന്തം!

Published

on


കുവൈത്ത് സിറ്റി : നിരവധി പേരുടെ മരണത്തിനിടയാക്കിയ മംഗഫിലെ എൻ ബി ടി സി കമ്പനി ക്യാമ്പ് തീപിടിത്തത്തിൽ ബഹുമാന്യ കുവൈറ്റ് അമീർ ഷേഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയും ബഹു. കിരീടാവകാശി ഷേഖ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയും അനുശോചനം രേഖപ്പെടുത്തി. നേരത്തെ പരിക്കേറ്റവരെ ചികിൽസിച്ച് വരുന്ന ഠൻ ആശുപത്രിയിലെ അത്യാഹിത വിഭാഗവും സാരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ഐ സി യു കാലും ബഹു ഇന്ത്യൻ അംബാസിഡർ ശ്രീ ആദർശ് സ്വൈക അദാൻ ആശുപത്രിയുടെ ചുമതലയുള്ള ഡോ.നവാഫ് അൽ ജാറ യുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ആദരാജ്ഞലികൾ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കെഎംസിസി, ഒഐസിസി ഭാരവാഹികളും മറ്റു സാമൂഹ്യ പ്രവർത്തകരും അദ്ദേഹത്തെ പിന്തുടർന്നിരുന്നു.

Advertisement
inner ad

പ്രവാസി സമൂഹത്തെയാകെ നടുക്കുന്ന ഈ ദുഃഖ വർത്തയുമായാണ് ബുധനാഴ്ച വെളുപ്പിന് കുവൈറ്റ് ഉണർന്നത്. തീപിടുത്തമുണ്ടായ കെട്ടിടത്തിന് പരിസരത്തെ കാഴ്ചകൾ ഹൃദയ ഭേദകമായിരുന്നു. താഴെ നിലയിൽ നിന്നാണ് തീ പടർന്നു പിടിച്ചത്. വിവിധ നിലകളിൽ നിന്ന് താഴോട്ടു പ്രവേശിക്കുന്നതിനുള്ള ഇടനാഴികളിൽ കറുത്ത പുക നിറഞ്ഞത് കാരണം മുകളിൽ ഉള്ളവർക്ക് തിരിച്ചിറങ്ങാൻ ആവാതെ വന്നതാണ് മരണ സംഖ്യ കൂടുന്നതിനിടയാക്കിയത്. മുകളിലെ നിലകളിൽ നിന്നും ആത്മ ര്കഷാർത്ഥം എടുത്തു ചാടിയവർ തൽക്ഷണം മരണപ്പെട്ടത് രക്ഷ പ്രവർത്തകരുടെ മുന്നിൽ വെച്ചായിരുന്നു. അദാൻ ആശുപത്രിയിൽ എത്തിയ ശേഷം മരണം സ്ഥിരീകരിച്ചത് നാലു പേരെയാണെന്നു അത്യാഹിത വിഭാഗത്തിൽ നിന്നും അറിയിച്ചു. സാധാരണ ഗതിയിൽ സുരക്ഷിതത്വത്തിന് ഏറെ പ്രമുഖ്യം നൽകിക്കൊണ്ട് കുവൈറ്റ് എണ്ണ മേഖലയിൽ നിരവധി പ്രോജെക്ട്കൾ ഏറ്റെടുത്തു നടപ്പാക്കി വരുന്ന കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന ക്യാമ്പുകളിലൊന്നിൽ ഈവിധം അത്യാഹിതമുണ്ടായതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. ശ്രീ ഷാഫി പറമ്പിൽ എം പി, ശ്രീ എം കെ രാഘവൻ എം പി എന്നിവർ അടക്കമുള്ള ജനപ്രതിനിധികൾ എംബസിയുമായി ബന്ധപ്പെട്ട് ആശ്വാസ നടപടികൾ ത്വരിതപ്പെടുത്തുന്നതിനു അഭ്യത്ഥിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പൂർണ്ണ വിവരങ്ങൾ എംബസി ശേഖരിച്ച് വരുന്നു. +965 65505246 എന്ന എംബസി ഹെല്പ് ലൈൻ നമ്പറിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതാണ്.

Advertisement
inner ad
Continue Reading

Featured

കുവൈത്ത് തീപിടിത്തം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: കുവൈത്തില്‍ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 45ല്‍ അധികം മരണങ്ങളും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതുമായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

Featured

കുവൈത്ത്‌ തീപിടിത്തം; അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു

Published

on

ന്യൂഡൽഹി: കുവൈത്ത്‌ തീപിടിത്തത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും മോദി പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാന്‍ അവിടത്തെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് പുറപ്പെട്ടു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാന്‍ മന്ത്രി ഇടപെടും. തീപിടത്തില്‍ പരുക്കേറ്റവര്‍ക്കുള്ള സഹായത്തിന് മേല്‍നോട്ടവും വഹിക്കും.

Advertisement
inner ad

കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

Advertisement
inner ad
Continue Reading

Featured