Kuwait
കുവൈറ്റ് ലെജൻസ് കപ്പ് ജെയ്സൺ ടിഫാക് എഫ്.സി മാസ്റ്റേഴ്സ് ജേതാക്കൾ
കുവൈറ്റ് സിറ്റി: ശിഫ അൽ ജസീറ സോക്കർ കേരള സംഘടിപ്പിച്ച രണ്ടാമത് ലെജൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ടിഫാക് എഫ്സി ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ അൽ ശബാബ് എഫ്സി യെ 1-0 സ്കോറിൽ മറികടന്നു കൊണ്ടാണ് ടിഫാക് എഫ്സി കിരീടം നേടിയത് ഏഷ്യയിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് വാശിയേറിയ മത്സരങ്ങൾ കൊണ്ടും മോശം കാലാവസ്ഥയെ അവഗണിച്ചെത്തിയ കാണിക്കളുടെ നിറ സാന്നിധ്യം കൊണ്ടും സോക്കർ കേരളയുടെ സംഘാടന മികവ് കൊണ്ടും ഉന്നത നിലവാരം പുലർത്തി. മത്സരാനന്തരം സോക്കർ സെക്രട്ടറി ജിജോ സ്വാഗതം പറഞ്ഞു.വിജയികൾക്കായി സിഗ്മ ഇന്റർനാഷണൽ സ്പോൺസർ ചെയ്ത ട്രോഫി സിഗ്മ മാനേജിങ് ഡയരക്ടർ ഫെബിൻ കെ മാത്യുവും സോക്കർ കേരള എഫ്സി വൈസ് പ്രസിഡന്റ് ജോർജും ചേർന്ന് ട്രോഫി കൈമാറി. പോരാട്ടത്തിനൊടുവിൽ ഫൈനലിൽ വീണു പോയ അൽശെബാബ് എഫ്സി ക്ക് പവിഴം ജ്വല്ലേഴ്‌സ് സ്പോൺസർ ചെയ്ത ട്രോഫി സോക്കർ കേരള എഫ്സി പ്രസിഡന്റ് ബിജു ജോണി യും സീനിയർ പ്ലയർ റെജി മാത്യുവും ചേർന്ന് കൈമാറി.
ലൂസേഴ്സ് ഫൈനലിൽ പെനാൽട്ടിയിലൂടെ ജി എഫ്സി സാൽമിയ തോൽപിച്ച സെക്കൻഡ് റണ്ണറപ്പായ ബീച്ച് എഫ്സി ക്ക് ഐശ്വര്യ ജ്വല്ലറി സ്പോൺസർ ചെയ്ത ട്രോഫി സോക്കർ കേരള ഒഫിഷ്യൽ മെമ്പർ റോബർട്ട് അച്ചായൻ കൈമാറി. ടൂർണമെന്റിലെ മിന്നും പ്രകടനത്തോടെ അൽ ശബാബ് എഫ്സി യുടെ കുട്ടാപ്പു മികച്ച താരത്തിനുള്ള സ്പോർട്ടെക് സ്പോൺസഡ് ട്രോഫി സോക്കർ കേരള ടീം മെന്റെറായ മജീദിൽ നിന്നും ഏറ്റുവാങ്ങി. മികച്ച ഗോൾകീപ്പർക്കുള്ള റോയി ചേട്ടന് സോക്കർ കേരളഎഫ്സി ട്രെഷറർ മനോജ് മാത്യു ഹൈത്തം മലബാർ റെസ്റ്റോറന്റ് സ്പോൺസർഡ് ട്രോഫി സമ്മാനിച്ചു. മികച്ച ഡിഫൻഡർക്കുള്ള ട്രോഫി അൽ ശബാബ് താരം ഇസ്ഹാഖ് സ്പോൺസർ രോഹിത് എം ചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഓർമ്മ ജ്വല്ലറി സ്പോൺസർ ട്രോഫി ടി ഫാക്കിന് വേണ്ടി കളിച്ച സെബാസ്റ്റ്യൻ സോക്കർ സീനിയർ പ്ലയർ ജാഫറിൽ നിന്നും ഏറ്റു വാങ്ങി.ടൂർണമെന്റ് കൃത്യതയോടെ നിയന്ത്രിച്ച റഫറി പാനലിലെ റോബർട്ട് അച്ചായൻ. റാഫിക്ക, ജിബു. കെ മുഹമ്മദ്. അജിത്
മുതലായവർക്ക് സോക്കർ താരങ്ങളും ഓഫിഷ്യൽസും ഉപഹാരങ്ങൾ നൽകി. വിന്നേഴ്സ് ട്രോഫി സ്പോൺസർ ചെയ്യുകയും സോക്കർ കേരളയുമായി നിരന്തമായി സഹകരിക്കുകയും ചെയ്യുന്ന സിഗ്മ ഇന്റർനാഷണൽ മേനേജിങ് ഡയറക്ടർ ഫെബിൻ കെ മാത്യുവിനെ സോക്കർ കേരള ക്ലബ് സെക്രട്ടറി ജിജോ ക്ലബ്ബിന്റെ മെമെന്റോ നൽകി ആദരിച്ചു, വിന്നേഴ്സ് പ്ലയേഴ്‌സിനെയും റണ്ണേഴ്സ് പ്ലയേഴ്‌സിനെയും ക്ലബ് മെമ്പർമാർ പ്ലയേഴ്‌സ് മെഡലുകൾ നൽകി.ടൂർണമെന്റ് കോ ഓഡിനേറ്റർമാരുടെ കീഴിൽ ജിജോ, സോബി ചാപ്പാല,ഡോമനിക്,സെക്കീർ,മനോജ് മാത്യു, യഹ്‌യ, മജീദ്, റിയാസ്, ദൃപക്ക്, ഷാൻഷാജഹാൻ, ഷെഫീഖ്, സഗീർ, ആസിഫ്, മിഥുലാജ്, അജ്മൽ,ജാഫർ, ഉനൈസ്,വൈഷ്ണവ്, ബിബിൻ, ജിബു, ജോൺ ബോസ്കോ, ഡോ. ജാൽ തുടങ്ങിയ എല്ലാ ക്ലബ് മെമ്പർമാരും ചടങ്ങുകളിൽ സന്നിഹി തരായിരുന്നു.
Kuwait
രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി
കുവൈറ്റ് സിറ്റി: നവഭാരത ശില്പികളിലൊരാളായ വ്യവസായ ഭീഷ്മാചാര്യൻ രത്തൻ ടാറ്റ യുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശൊചനം രേഖപ്പെടുത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി ആയിരുന്നു രത്തൻ ടാറ്റായെന്ന് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അനുശോചന പ്രമേയത്തിൽ അറിയിച്ചു.
Kuwait
ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല യുടെ ഭാര്യാ പിതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോർജ്ജ് (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ്. സംസ്കാരം മുബൈ ഓഷിവാര ക്രിസ്റ്റിയൻ സെമിത്തേരിൽ നടന്നു. മക്കൾ ആനി മാത്യു, സുധ ജോർജ്ജ്, സുനി ജോർജ്ജ്. മരുമക്കൾ മാത്യു ചെന്നിത്തല (കുവൈറ്റ്), അജിത്ത് വർഗീസ് (മുറ്റം പള്ളിപ്പാട്), ജിബു ജോർജ്ജ് (താന മുംബൈ). പരേതന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി അനുശോചനം അറിയിച്ചു.
Kuwait
കോഡ് പാക് വയനാട് ദുരന്ത സഹായ ഫണ്ട് കൈമാറി
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾക്ക് സംഘടനയുടെ പ്രസിഡന്റ് ശ്രീ ഡോജി മാത്യു കൈമാറി.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education1 month ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login