Connect with us
inner ad

Kuwait

കുവൈത്ത് കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 5 പേരുടെ കുടുംബങ്ങൾക്ക്  സഹായ ഹസ്തവുമായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം മലപ്പുറം ലീഗ് ഹൗസ് ഓഡിറ്റോ റിയത്തിൽ  നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം  ചെയ്തു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മിൽ നിറഞ്ഞു നിന്ന കെ.എം.സി.സി. യുടെ സഹായങ്ങൾ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെ.എം.സി.സി.പ്രവർത്തകർ രംഗത്തുണ്ടാവാറു ണ്ടെന്നും തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സോഷ്യൽ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവർത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുവൈത്ത്  കെ.എം.സി.സി.  സംസ്ഥാന ട്രഷറർ എം.ആർ. നാസർ അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.സി. മെമ്പർമാരുടെ നിർബന്ധിത ബാധ്യതയാണ് സോഷ്യൽ സെക്യൂരിറ്റി സ്കീമെന്നു എം.ആർ നാസർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പ്രവാസ ജീവിതത്തിനിടയിൽ നാഥന്റെ വിളിക്കുത്തരം നൽകേണ്ടി വന്നവരേറെയാണു. കുടുംബത്തിന്റെ നെടുംതൂൺ നഷ്ടപ്പെട്ടവർക്ക്‌ ഒന്നും പകരം വെക്കാനാവില്ല.പക്ഷെ സാന്ത്വനത്തോടൊപ്പം കെ എം സി സി യുടെ ഇത്തരം സമാശ്വാസ പദ്ധതികൾ തികച്ചും മാതൃകാപരമാ മാണെന്നുംചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.യും കുവൈത്ത് കെ.എം.സി.സി. നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. സംഘശക്തിയുടെ കരുത്തോടെ നടത്തുന്ന  ഇത്തരം  പ്രവർത്തനങ്ങൾക്ക്‌ കുവൈത്ത്‌ കെ.എം.സി.സി. അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നൽകുന്നത്. കെ എം സി സി അംഗമായിരിക്കെ മരണപ്പെട്ടവരിൽ 5 പേരുടെ കുടുംബത്തിനാണ് തുക നൽകിയത്. ചടങ്ങിൽ അവരുടെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റികൾ ക്കാണ് തുക കൈമാറിയത്.  തൃക്കരിപ്പൂർ, എലത്തൂർ, കൊയിലാണ്ടി, മഞ്ചേരി, തിരൂർ എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള മരണപ്പെട്ട ഒരോ അംഗങ്ങളുടേയും ആശ്രിതർക്കാണ് ഫണ്ട് കൈമാറിയത്. കുവൈത്ത് കെ.എം.സി.സി. മെമ്പർഷിപ് കാമ്പയിനോടൊപ്പമാണ് 2021 ലെ ഫണ്ട് സ്വീകരിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈത്ത് കെ.എം.സി.സി. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി തൽഹത്ത് ആലുവ സ്വാഗതവും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളായ ഫൈസൽ ബാബു, ഷിബു മീരാൻ,ടി.പി. അഷ്‌റഫലി, സാജിദ് നടുവണ്ണൂർ, അൻവർ സാദത്ത്,തൃക്കരിപ്പൂർ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ലത്തീഫ് നീലഗിരി, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന  വർക്കിംഗ്  കമ്മിറ്റിയംഗം ഹംസ കൊയിലാണ്ടി, മലപ്പുറം ജില്ലാ കുവൈത്ത് കെ.എം.സി.സി. ട്രഷറർ അയ്യൂബ് പുതുപ്പറമ്പ്, ആശംസകളർപ്പിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ഷാഫി മങ്കട, നൗഷാദ് വെട്ടിച്ചിറ, ഫസൽ കൊണ്ടോട്ടി, ഫൈസൽ വേങ്ങര, ആബിദ്  ഹുസൈൻ തങ്ങൾ പെരിന്തൽമണ്ണ, മുഹമ്മദ് കമാൽ മഞ്ചേരി, ഫാറൂഖ് തെക്കേക്കാട്‌, ഷാജി മണലൊടി, ഹസ്സൻ കൊണ്ടോട്ടി, ശരീഖ് നന്തി, മുഹമ്മദ് കൊടക്കാട് എന്നിവർക്ക് പുറമെ സോഷ്യൽ സെക്യൂരിറ്റി ഫണ്ട്   ഏറ്റുവാങ്ങാനെത്തിയ ശാഖാ/ വാർഡ് നേതാക്കൾ, കുടുംബാംഗങ്ങൾ, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവരും സംബന്ധിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

രാജു സഖറിയയുടെ ഓർമകളുമായി തനിമ അനുസ്മരണ യോഗം !

Published

on

കുവൈറ്റ് സിറ്റി : സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും തനിമകുവൈത്തിന്റെ ഹാർഡ്കോർ അംഗവും ആയിരുന്ന അന്തരിച്ച രാജു സഖറിയാസിന്റെ ഓർമ്മകകളുമായി, കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസ്സിനെസ്സ് രംഗത്തെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു അനുസ്മരണ യോഗം തനിമ സംഘടിപ്പിച്ചു.സീനിയർ ഹാർഡ് കോർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജു സഖറിയയുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു. ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാജു സഖറിയാസിന്റെ തനിമയിലെ പ്രവർത്തങ്ങളെ ഓർക്കുകയും, തനിമയുടെ അനുശോചനം ജേക്കബ് വർഗീസ് തന്റെ ആധ്യക്ഷപ്രസംഗത്തിൽ വിശദമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസ്സിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്. പണിക്കർ, തോമസ്‌ മാത്യു കടവിൽ, ജയൻ ഹൈടെക്ക്‌, ഹമീദ്‌ കേളോത്ത്‌, കൃഷ്ണൻ കടലുണ്ടി, ⁠ഫിറോസ്‌ ഹമീദ്‌, സിജോ കുര്യൻ , ജയേഷ് കുമാർ, റോയ്‌ ആൻഡ്രൂസ്‌, സക്കീർ പുതുനഗരം തുടങ്ങിയ പ്രമുഖർ രാജു സഖറിയയുമായുള്ള ഓർമ്മകൾ പങ്കു വെക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഡി. കെ.ദിലീപ് അനുശോചന സമ്മേളനം ഏകോപിപ്പിക്കുകയും, ഹബീബുള്ള മുറ്റീച്ചൂർ നന്ദി അറിയിക്കുകയും ചെയ്തു. ഇതര തനിമ ഹാർഡ് കോർ അംഗങ്ങൾ നേതൃത്വം നൽകി. രാജു സക്കറിയാസിനായി ഏവർക്കും പുഷ്പ്പാർച്ചനക്കുള്ള അവസരം തനിമ ഒരുക്കിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

നന്ദനം കുവൈറ്റ് “രംഗപ്രവേശം 2024” സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : പ്രശസ്ത ശാസ്ത്രീയ നൃത്തവിദ്യാലയം – നന്ദനം കുവൈറ്റ്, സമ്പന്നമായ ഇന്ത്യൻ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന “രംഗപ്രവേശം 2024” സംഘടിപ്പിച്ചു. അഹ്മദി ഡി പി എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എമ്പസി സെക്കന്റ് സെക്രട്ടറി ശ്രീ നിഖില്‍ കുമാര്‍ മുഖ്യ അതിഥിയായിരുന്നു. കലാസംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള നന്ദനത്തിൻ്റെ പ്രതിബദ്ധതയും ഇന്ത്യൻ സംസ്കാരത്തിൻ്റെ അഗാധമായ പ്രാധാന്യത്തെ കുറിച്ചും, വിലമതിക്കാനാവാത്ത സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നന്ദനത്തിൻ്റെ അമൂല്യമായ പങ്കിനെ കുറിച്ചും ശ്രീ നിഖില്‍ കുമാര്‍ വിശദമായി സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും ക്ലാസിക്കൽ നർത്തകിയുമായ ശ്രീമതി ദിവ്യാ ഉണ്ണി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി നൃത്തങ്ങള്‍ ശുദ്ധരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അധ്യാപകരുടെ പരിശ്രമത്തെ അഭിനന്ദിച്ചു.നന്ദനം ഡയറക്‌ടര്‍ ശ്രീമതി നയന സന്തോഷ്, ചടങ്ങിനു സ്വഗതം ആശംസിച്ചു സംസാരിച്ചു.”രംഗപ്രവേശം 2024″ സുവനീറിന്റെ ആദ്യ കോപ്പി ശ്രീ നിഖിൽ കുമാർ ശ്രീമതി ദിവ്യ ഉണ്ണിക്ക് സമ്മാനിച്ചു കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ ബിജീഷ് കൃഷ്ണ (വോക്കൽ), ശ്രീ ചാരുദത്തന്‍ വി (മൃദംഗം), ശ്രീ സുരേഷ് നമ്പൂതിരി (വയലിൻ), ശ്രീ സൗന്ദര രാജൻ (വീണ) എന്നിവരടങ്ങുന്ന ലൈവ് മ്യുസിക് സദസ്സിനെ ശ്രാവ്യസുന്ദരവുമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ തത്സമയ സംഗീതത്തിൻ്റെ അകമ്പടിയോടെ 59 വിദ്യാർഥികൾ അരങ്ങേത്രം കുറിച്ചു. അരങ്ങേറ്റ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദര സൂചകമായി, നന്ദനത്തിലെ ജൂനിയർ കുട്ടികള്‍ ചെയിൻ ഡാൻസ് അവതരിപ്പിച്ചു.

നന്ദനത്തിനോടൊപ്പം 12 വര്‍ഷത്തെ നൃത്തയാത്ര ചെയ്ത, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം അരങ്ങേറ്റം കുറിച്ച റിറ്റു മൈക്കിളിനു, പ്രത്യേക അംഗീകാരം നൽകി. അരങ്ങേത്രത്തിൽ പങ്കെടുത്തവർക്ക് ശ്രിമതി ദിവ്യാ ഉണ്ണി മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി. മേക്കപ്പ് ആർട്ടിസ്റ്റുകളായ ശ്രീ ബിജു മേരി വർഗീസ്, ശ്രീമതി രസ്ന രാജ് എന്നിവരെയും മെമെന്റൊ നല്‍കി ആദരിച്ചു. നന്ദനം ഡയറക്ടര്‍മാരായ ശ്രീമതി നയന സന്തോഷും ശ്രീമതി ബിന്ദു പ്രസാദും ചേർന്ന് ദിവ്യാ ഉണ്ണിക്ക് മെമന്റോ സമ്മാനിച്ചു. പരിപാടിയുടെ സമാപനത്തിൽ മാതാപിതാക്കൾ, അധ്യാപകർ, സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർക്ക് കുമാരി നന്ദ പ്രസാദ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

Continue Reading

Kuwait

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു!

Published

on

കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ വെള്ളിയാഴ്ച നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം, ഫോക്ക് കണ്ണൂർ, കെ ഡി എൻ എ കോഴിക്കോട് , മലപ്പുറം ജില്ലാ ടീമുകൾ വിജയിച്ചു. സോക്കർ ലീഗിൽ മലപ്പുറം, കെ ഇ എ കാസർഗോഡ്, എറണാകുളം ജില്ലാ ടീമുകൾ വിജയിച്ചപ്പോൾ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . ഇർഷാദ്, ഇബ്രാഹിം എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ ഫോക് കണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് കെ ഇ എ കാസർകോടിനെ പരാജയപ്പെടുത്തി. ഉണ്ണി കൃഷ്ണൻ ആണ് രണ്ട് ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ എറണാകുളം ഒരു ഗോളിന് ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി. കുര്യൻ ആണ് വിജയ ഗോൾ നേടിയത്. നാലാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് പാലക്കാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റാഫിയാണ് കോഴിക്കോടിന് വേണ്ടി ഗോൾ നേടിയത്. മത്സരങ്ങൾ വീക്ഷിക്കാൻ കെ ഇ എ കാസർഗോഡ് പ്രതിനിധി ഹമീദ് മധൂർ മുഖ്യാഥിതി ആയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ മലപ്പുറം ജില്ലാ രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ വസീം നേടിയ ഒരു ഗോളിന് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സുധീഷ് , അഭിനവ് എന്നിവരാണ് ഗോൾ നേടിയത് . ഗാലറിയെ ആവേശത്തിലാക്കിയ മൂന്നാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എറണാകുളം ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തി . എറണാകുളത്തിന് വേണ്ടി അഭിരാം രണ്ടും രാകേഷ് ഒരു ഗോളും നേടി തൃശൂരിന് വേണ്ടി ആസിഫ് രണ്ട് ഗോളുകൾ നേടി നാലാം മത്സരത്തിൽ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് തമ്മിലുള്ള മത്സരംഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മത്സരത്തിൻറെ രണ്ടാം പകുതിയിൽ പാലക്കാടിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മത്സരത്തിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉണ്ണി കൃഷ്ണൻ (ഫോക് കണ്ണൂർ ) ഷോബി (കുര്യൻ ) ഇർഷാദ് (മലപ്പുറം) സവാദ് (കെ ഡി എൻ എ കോഴിക്കോട് ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി സൂരജ് (പാലക്കാട് ), ജാബിർ (മലപ്പുറം), രാകേഷ് (എറണാകുളം), സുധീഷ് (കെ ഇ എ കാസർഗോഡ് ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured