Connect with us
48 birthday
top banner (1)

Kuwait

ഉമ്മൻചാണ്ടിയുടെ നിര്യാണ ത്തിൽ വയനാട് അസ്സോസി യേഷൻ അനുശോചിച്ചു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി: അന്തരിച്ച മുൻമുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കുവൈറ്റ് വയനാട് അസ്സോസി യേഷൻ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക് ഇറങ്ങി ദുർബലരിലേക്കും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും വേണ്ടുന്ന സഹായം എത്തിക്കാൻ അതി വേഗംബഹുദൂരം ചെന്നെത്തി. ഏവർക്കും സ്വീകാര്യനായ, പച്ചയായ ജീവിതത്തിന് ഉടമയായ നേതാവിന്റെ വിടവാങ്ങൽ നാടിൻറെ തേങ്ങലായി മാറിയെന്നു സംഘടന വിലയിരുത്തി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ സംഘടന നടത്തിയ ആദ്യ ചാരിറ്റി അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപടിയിൽ വെച്ച് നൽകുവാൻ സാധിച്ചു എന്നുള്ളത് സ്മരണീയമാണ്. അദ്ദേത്തിന്റെ വേർപാട് കേരള ജനതയ്ക്ക്ഒരു വേദന ആണെന്നും അനുശോചനത്തിൽ പ്രസിഡന്റ് ബ്ലെസൻ സാമുവൽ അറിയിച്ചു. സെക്രട്ടറി ജിജിൽ മാത്യു, മുൻ വർക്കിങ് പ്രസിഡന്റ് അക്ബർ വയനാട്, മുൻ സെക്രട്ടറി ജസ്റ്റിൻ ജോസ്, ട്രഷറർ അജേഷ് സെബാസ്റ്റിൻ എന്നിവർ അനുശോചനം അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

: കുവൈത്തിൽ ആലപ്പുഴ സ്വദേശി മരണമടഞ്ഞു.

Published

on

കുവൈത്ത് സിറ്റി : കുവൈത്തിൽ ആലപ്പുഴ സ്വദേശി മരണമടഞ്ഞു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. പെട്ടന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്ഥംഭനത്താൽ മരണപെടുകയായിരുന്നു ഭാര്യ. ശ്രീകല മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ ചെയ്തുവാരുന്നു.

Continue Reading

Kuwait

കോഡ്പാക് വനിതാ വേദി ഖബദ് ൽ ഇഫ്താർ സംഗമവും ഭക്ഷണ വിതരണവും നടത്തി

Published

on

കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ – കോഡ്പാക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം ഖബദ് ൽ ഇഫ്താർ സംഗമവും ഭക്ഷണ വിതരണവും സംഘടിപ്പിച്ചു. വനിതാ ചെയർപേഴ്സൺ സോണൽ ബിനു അധ്യക്ഷത വഹിച്ചു. ജോയിന്റ് ചെയർപേഴ്സൺ ഷിഫ ഷെജിൻ സ്വാഗത പ്രസംഗം നടത്തി. കോഡ്പാക് പ്രസിഡന്റ് നിജിൻ മൂലയിൽ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. ജിത്തു തോമസ്, ട്രഷറർ ശ്രീ. സുബിൻ ജോർജ്, രക്ഷാധികാരി അനൂപ് സോമൻ, അഡ്വൈസറി ബോർഡ് അംഗം സെനി നിജിൻ എന്നിവർ ആശംസാ അർപ്പിച്ചു. ജോയിന്റ് വനിതാ ചെയർപേഴ്സൺ ബീന വർഗീസ് നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. റെജി, റോബിൻ തോമസ്, നിവാസ് ഹംസ, സുമേഷ് ടി.എസ്., സിജോ കുര്യൻ, ഹരികൃഷ്ണൻ, ബിനു യേശുദാസ്, അനിൽ കുറവിലങ്ങാട്, സുജിത്ത്, ജിനു, ഷൈജു എബ്രഹാം, പ്രതീപ്, ജോസഫ് കെ.ജെ., വിപിൻ നായർ, ജിജുമോൻ, പ്രജിത് പ്രസാദ്, ജോബിൻ, ടിനു എന്നിവരുടെയും വനിതാ വേദി അംഗങ്ങളായ ബിൻസി, സവിത, വീണ, വിദ്യ, അനില, മീര, ലിബിയ, രജനി, നീതു, ലക്ഷ്മി, നിഷ, അശ്വനി, ലിയ, രശ്മി എന്നിവരും സന്നിഹിതരായിരുന്നു. റമദാൻ മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് നടന്ന ഈ സംഗമത്തിന് ഖബദ് മേഖലയിലെ പ്രാദേശിക തൊഴിലാളികൾക്ക് ഭക്ഷണം വിതരണവും നടന്നു.

Continue Reading

Kuwait

കുട ഇഫ്താർ സംഗമം ഡോക്ടർ ആലീഫ് ഷുക്കൂർ റമദാൻ പ്രഭാഷണം നടത്തി!

Published

on

കുവൈറ്റ് സിറ്റി : ജില്ലാ സംഘടനകളുടെ കൂട്ടായ്മ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ – കുട കുവൈറ്റ് ഇഫ്താർ സംഗമം 2025 ദെജീജ് മെട്രോ ഹാളിൽ സംഘടിപ്പിച്ചു. ജനറൽ കൺവീനർ മാർട്ടിൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് നിർവ്വഹിച്ചു. ഡോക്ടർ. ആലീഫ് ഷുക്കൂർ റമദാൻ പ്രഭാഷണം നടത്തി. സഹജീവി സ്നേഹവും കരുണയുമാണ് ദൈവത്തോട് അടുക്കുന്നതിലേക്കുള്ള മുഖ്യ പാതയെന്നു റമദാൻ സന്ദേശത്തിൽ അലിഫ് ഷുക്കൂർ പറഞ്ഞു. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ, കുട കൺവീനമാരായ എം. എ. നിസാം, സന്തോഷ് പുനത്തിൽ, തങ്കച്ചൻ ജോസ്ഫ് എന്നിവരും മുൻ ഭാരവാഹികളായ ഷൈജിത്ത്, പ്രേംരാജ്, ചെസിൽ ചെറിയാൻ, അലക്സ് മാത്യുഎന്നിവരും സംസാരിച്ചു.

വിവിധ സാമൂഹിക സംഘടന നേതാക്കാൾ, ജില്ലാ അസോസിയേഷൻ പ്രതിനിധി കൾ എന്നിവരും ആശംസ അറിയിച്ചു സംസാരിച്ചു. കൺവീനർ സക്കീർ പുതുനഗരം സ്വാഗതമാശംസിച്ച ചടങ്ങിന് കൺവീനർ ജിനേഷ് ജോസ് നന്ദി രേഖപ്പെടുത്തി. കുട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കേരളത്തിന്റെ സാമൂഹിക മൈത്രിയുടെ നേർസാക്ഷ്യ മായ ചടങ്ങിൽ വിപുലമായ നോമ്പുതുറയും നടത്തപ്പെട്ടു.

Continue Reading

Featured