Connect with us
48 birthday
top banner (1)

Featured

‘ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന്’ കെവി തോമസ്; പ്രതിമാസം ഒരു ലക്ഷം ഓണറേറിയം അനുവദിച്ച് സംസ്ഥാന സർക്കാർ

Avatar

Published

on

ന്യൂഡൽഹി: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഒരു ലക്ഷത്തോളം രൂപയുടെ ഓണറേറിയവും രണ്ട് അസിസ്റ്റന്റുമാർ ഉൾപ്പെടെ നാല് സ്റ്റാഫുകളെയും അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും സംസ്ഥാന സർക്കാർ ആനുമതി നൽകി.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ കെ വി തോമസിനെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ തനിക്ക് ശമ്പളം വേണ്ടെന്നും ഓണറേറിയം നൽകിയാൽ മതിയെന്നും സൂചിപ്പിച്ച് കെ.വി തോമസ് സർക്കാരിന് കത്ത് നൽകിയിരുന്നു. പണമില്ലാതെ സർക്കാർ പ്രതിസന്ധിയിൽപ്പെട്ട കാലത്ത് കെ വി തോമസിന് ഓണറേറിയം അനുവദിച്ചാൽ വലിയ വിമർശവനമുയർന്നേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഫയൽ മടക്കിയെങ്കിലും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മന്ത്രിസഭയുടെ പരിഗണനക്കായച്ചത്.

Advertisement
inner ad

Featured

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

Published

on

കൊളംബോ: ശ്രീലങ്കൻ മുൻ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ഗോൾ ജില്ലയിലെ അംബാലങ്ങോടയിലെ വസതിയിൽ ഭാര്യയും രണ്ട് കുട്ടികളും നോക്കിനിൽക്കുമ്പോഴായിരുന്നു അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. 2000ൽ ശ്രീലങ്കൻ അണ്ടർ 19 ടീമിൽ അരങ്ങേറിയ അദ്ദേഹം രണ്ടു വർഷത്തോളം ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ചു.10 മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ശ്രീലങ്കൻ താരങ്ങളായ ഫർവീസ് മഹ്റൂഫ്, എയ്ഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ തുടങ്ങിയവർ അണ്ടർ 19 ടീമിൽ നിരോഷനയ്ക്കു കീഴിൽ കളിച്ചവരാണ്.
ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓൾറൗണ്ർമാരിൽ ഒരാളായായിരുന്ന നിരോഷണ 20-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Continue Reading

Featured

കെപിസിസി ദ്വിദിന ക്യാമ്പ് എക്സിക്യൂട്ടീവ് സമാപിച്ചു

Published

on

വയനാട്: വൻ പ്രഖ്യാപനങ്ങളുമായി കെപിസിസി ദ്വിദിന ക്യാമ്പ് എക്സിക്യൂട്ടീവ് യോഗം സമാപിച്ചു. പുത്തനുണർവുമായി ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രവർത്തകർ പിരിയുന്നതെന്ന് നേതൃയോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും അടുത്തവർഷം ഡിസംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടായിരുന്നു രണ്ടുദിവസത്തെ ക്യാമ്പ് എക്സിക്യൂട്ടീവ് യോഗം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാർ, എംപിമാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനകളുടെ അധ്യക്ഷൻമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Advertisement
inner ad

തിരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളുടെ ചുമതലകൾ മുതിർന്ന നേതാക്കൾക്ക് നൽകാനും തിരഞ്ഞെടുപ്പിൽ സംഘടന താഴെത്തട്ടിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി. കണ്ണൂർ കോർപ്പറേഷൻ – കെ. സുധാകരൻ, കോഴിക്കോട് – രമേശ് ചെന്നിത്തല, തൃശൂർ റോജി എം. ജോൺ, എറണാകുളം – വി.ഡി. സതീശൻ, തിരുവനന്തപുരം – പി.സി. വിഷ്ണുനാഥ്, കൊല്ലം കോർപ്പറേഷൻ വി.എസ്. ശിവകുമാർ, ടി. സിദ്ധിഖ് – വടക്കൻ മേഖല, ടി.എൻ. പ്രതാപൻ – മധ്യ മേഖല, കൊടിക്കുന്നിൽ സുരേഷ് ദക്ഷിണ മേഖല എന്നിങ്ങനെയാണ് ചുമതലകൾ. നേതൃയോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനുള്ള തീരുമാനമെടുത്തുവെന്ന് നേതാക്കൾ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured

അര്‍ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ കളക്ടര്‍

Published

on

തിരുവനന്തപുരം: അര്‍ജുന്‍ പാണ്ഡ്യന്‍ പുതിയ തൃശ്ശൂര്‍ കലക്ടര്‍. കലക്ടറായിരുന്ന വി.ആര്‍. കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമീഷണറുമാണ്.2017 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി.കലക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ്കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍,ഡെവല്പ്‌മെന്റ് കമീഷണര്‍ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമീഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കണ്ണൂര്‍ അസി.കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസി.സെക്രട്ടറി, ഒറ്റപ്പാലം സബ്കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍,പാലക്കാട് മെഡിക്കല്‍ കോളജ് സ്പെഷ്യല്‍ ഓഫീസര്‍, മാനന്തവാടി സബ്കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഡെവല്പ്‌മെന്റ് കമീഷണര്‍ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമീഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ലോക കേരള സഭ ഡയറക്ടര്‍ , സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍ , ഹൗസിംഗ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി,ലേബര്‍ കമീഷണര്‍, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

Advertisement
inner ad

ഔദ്യോഗിക ചുമതലകളിലിരിക്കെ അടിസ്ഥാനവര്‍ഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഒറ്റപ്പാലം സബ്കലറായിരിക്കേ റീ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്ക് 250 ലധികം വീടുകള്‍ വെച്ചു നല്‍കിയ പ്രവര്‍ത്തനങ്ങള്‍, ഒറ്റപ്പാലം നഗര വികസനവുമായി ബന്ധപ്പെട്ട് റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതും, ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനും മറ്റുവികസനപ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ലഭ്യമാക്കിയ നടപടി.

അട്ടപ്പാടി മേഖലയിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ഊരുകളിലടക്കം നിരന്തരം സന്ദര്‍ശനം നടത്തി അടിസ്ഥാനസൗകര്യങ്ങളായ മൊബൈല്‍ കണക്ടിവിറ്റി, വൈദ്യുതി കണക്ഷന്‍, റോഡ്, കളിസ്ഥലം, തുടങ്ങിയവ ഉറപ്പാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലക്കാട് ജില്ലാ കോവിഡ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ നടത്തിയ ഓക്‌സിജന്‍ വാര്‍റൂം,കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ ഏകോപനം ഏറ്റെടുത്തു.

Advertisement
inner ad

ലോക്ക് ഡൌണ്‍ സമയത്തു അഥിതി തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്‌നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകള്‍, സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറിയായിരിക്കെ ,ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. നൂറ് സീറ്റുകള്‍ ഉറപ്പാക്കി ഇടുക്കി മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ മിഷന്‍ അഫിലിയേഷന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി.കൊക്കയാര്‍ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കോവിഡ് കാലത്തിനു ശേഷമുള്ള ശബരിമല തീര്‍ത്ഥാടനം മികച്ച രീതിയില്‍ സംഘടിപ്പിച്ചതും ഔദ്യോഗിക ജീവിതത്തിലെ പ്രധാന ഇടപെടലുകളാണ്. കൊല്ലം ടി.കെ.എം എഞ്ചീനിയറിങ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് ബിരുദം കരസ്ഥമാക്കി.

പര്‍വതാരോഹകന്‍ കൂടിയാണ് അര്‍ജ്ജുന്‍ പാണ്ഡ്യന്‍. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എല്‍ബ്രസ്,ഹിമാലയസാനുക്കളിലെ നണ്‍, ദ്രൗ പദി കാ ദണ്ട കൊടുമുടികള്‍ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്‌പോര്‍ട്‌സ്മാന്‍ പുരസ്‌കാരം ലഭിച്ചു.പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.

Advertisement
inner ad
Continue Reading

Featured