Connect with us
48 birthday
top banner (1)

Featured

നിയമസഭയ്ക്ക് പിന്നാലെ കേരള ഹൗസിലെയും ഓണസദ്യ പാളി; ഇല കിട്ടിയിട്ടും ചോറ് കിട്ടാതെ അതിഥികള്‍ മടങ്ങി

Avatar

Published

on

ന്യൂഡൽഹി: നിയമസഭയ്ക്ക് പിന്നാലെ കേരള ഹൗസിലെയും ഓണസദ്യ പാളി. ക്ഷണ പ്രകാരം വന്ന അതിഥികള്‍ക്ക് മുന്നിലെ ഇലമാത്രം കണ്ട് എഴുന്നേറ്റ് പോകേണ്ടി വന്നു. കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതീക്ഷിച്ചതിലും കൂടുതലും എത്തിയതിനാലാണ് കണക്കുകൂട്ടലുകള്‍ പാളിയതെന്നാണ് സംഘാടകര്‍ പറയുന്നത്.

1200 പേര്‍ക്കുള്ള സദ്യയാണ് വെള്ളിയാഴ്ച്ച തയ്യാറാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം മുതല്‍തന്നെ വൈകുകയായിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസായിരുന്നു ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങ് വൈകിയതോടെ സദ്യ വിളമ്പുന്നതും വൈകി. മൂന്ന് തട്ടിലായിരുന്നു സദ്യയൊരുക്കിയിരുന്നത്.

Advertisement
inner ad

വി.വി.ഐ.പികള്‍ക്ക് കേരള ഹൗസിലെ മെയിന്‍ എന്‍ട്രി, വി.ഐ.പികള്‍ക്കായി കോണ്‍ഫറന്‍സ് മുറി, മറ്റുള്ളവര്‍ക്കായി പുറത്ത് പന്തല്‍. വി.വി.ഐ.പി, വി.ഐ.പി മുറികള്‍ക്ക് മുന്നില്‍ വന്‍ തിരക്കായതോടെ ആകെ ശ്വാസംമുട്ടലായി നിയന്ത്രണംതെറ്റി. ആദ്യ രണ്ട് പന്തി കഴിഞ്ഞതോടെ സദ്യയുടെ താളംതെറ്റി. മൂന്നാംപന്തിമുതല്‍ പല വിഭവങ്ങളും വിളമ്പിനില്ലാതെയായി. അതിന് ശേഷമെത്തിയവര്‍ ഇലയിട്ട് ഒരുമണിക്കൂറോളം കാത്തിരുന്ന് വെറുംവയറോടെ എഴുന്നേറ്റുപോകേണ്ടി വന്നു. ഉന്നതര്‍ പ്രത്യേകം വിളിച്ചവര്‍ യഥേഷ്ടം കടന്നുകൂടിയതോടെ കേരള ഹൗസിലെ ജീവനക്കാര്‍ക്കടക്കം ഭക്ഷണം ലഭിച്ചില്ല.

Advertisement
inner ad

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured