കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കിൽ ആശങ്കയോടെ കുവൈറ്റ് പ്രവാസികൾ

കഴിഞ്ഞ ഒന്നര വർഷമായി നിർത്തിവച്ച ഇന്ത്യയിൽ നിന്ന്  നേരിട്ടുള്ള വിമാന സർവീസുകൾ ഉപാധികളോടെ പുനരാരംഭിക്കാൻ കുവൈറ്റ് അധികൃതർ അനുമതി നൽകിയെങ്കിലും വിമാന യാത്ര ടിക്കറ്റ് നിരക്കുകളിലുള്ള വൻ വർദ്ധനവ് കാരണം ഭൂരിപക്ഷം പ്രവാസികളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ലക്ഷം രൂപക്ക് മുകളിലുള്ള യാത്ര നിരക്കാണ് പല വിമാനക്കമ്പനികളും നൽകിയിട്ടുള്ളത്.
ആഴ്ചയിൽ 5000 ഇന്ത്യൻ യാത്രക്കാരെ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ എന്നതിനാൽ ഈ സീറ്റുകൾ ഇന്ത്യൻ, കുവൈറ്റ് എയർ കാരിയറുകൾക്കിടയിൽ പങ്കിടുകയാണ്. കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ ബുക്കിംഗ് ആരംഭിച്ചാൽ അതിനൊരു ശമനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും   ഏറ്റവും ഉയർന്ന കൊടുമുടിയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഇപ്പോഴും തുടരുകയാണ്. ചെറുകിട സ്ഥാപനങ്ങൾക്ക്‌ തങ്ങളുടെ നാട്ടിൽ കുടുങ്ങിയ ജോലിക്കാരെ തിരികെ എത്തിക്കുന്നതിനോ വ്യക്തികൾക് തങ്ങളുടെ ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ തിരികെ കൊണ്ടുവരുന്നതിനോ വിലങ്ങു തടിയായി ഇപ്പോഴത്തെ വിമാന യത്രാ നിരക്കുകൾ മാറിയിരിക്കയാണ് .
കഴിഞ്ഞ കുറെ മാസങ്ങളായി നാട്ടിൽ കുടുങ്ങിയത് കാരണം സാമ്പത്തികമായി തകർന്ന ഒട്ടേറെ പ്രവാസികൾക്കുള്ള ആശ്വാസകരമായ തീരുമാനം  വിമാന നിരക്കുകൾ കാരണം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. മറ്റു ചില രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് വഴി സർവിസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും വിമാന നിരക്കുകളിൽ ഉള്ള സമാനത എല്ലായിടത്തും തടസ്സമാകുന്നു .   എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ കുവൈറ്റിൽ നിന്നും വെബ് സൈറ്റിൽ നേരിട്ട് ലഭ്യമാവുന്നേയില്ല. ഇൻഡിഗോ വെബ്സൈറ്റിൽ സീറ്റുകൾ ലഭ്യമെങ്കിലും കേരള – കുവൈറ്റ് സെക്ടറിൽ ഒരു ലക്ഷത്തി നാല്പതിനായിരത്തിന് മുകളിലാണ് നിരക്ക് കാണിക്കുന്നത് .  

കൂനിന്മേൽ കുരു എന്നപോലെ എയർ ലൈനുകളുടെ സൈറ്റിൽ കാണിക്കുന്ന യഥാർത്ഥ നിരക്കിൽ നിന്നും വളരെ കൂടുതലായാണ് ട്രാവൽ ഏജൻസി കൾ ഈടാക്കുന്നതെന്ന ആക്ഷേപവും പരക്കെ നിലവിലുണ്ട് . സാധാരണ വ്യക്തിക്ക് ഇപ്പോൾ നേരിട്ട് ടിക്കറ്റുകൾ ലഭ്യമാവാത്തതാണ് ഇത്തരം ചൂഷണങ്ങൾക്ക് നിദാനം .കുവൈറ്റിലെ  വിവിധ  സംഘടനകൾ നിവേദനം നൽകിയും പ്രതിഷേധം അറിയിച്ചും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ശാശ്വതമായ  ഒരു പരിഹാരത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് തുടരുകയാണ്. 

Related posts

Leave a Comment