Global
ഗുരു ദർശനത്തെ ദൃശ്യവൽക്കരിച്ച് ‘സാരഥീയം 2022’ സമാപിച്ചു

കൃഷ്ണൻ കടലുണ്ടി
കുവൈറ്റ് സിറ്റി : ഗുരു ദർശനത്തെ ദൃശ്യവൽക്കരിച്ച് സാരഥീയം 2022 സമാപിച്ചു. സാരഥി കുവൈറ്റിന്റെ 23-ാമത് വാർഷികാഘോഷവും ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ ആഘോഷവും സംയുക്തമായാണ് ‘സാരഥീയം 2022 ‘ എന്ന പേരിൽ മൈദാൻ ഹാവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്.
ശ്രീനാരായണ ഗുരുദേവന് നെയ്യാറിലെ ശങ്കരങ്കന് കുഴിയില്‍ ചേറില്‍ ആണ്ടു കിടന്ന ശിലാഖണ്ഡത്തെ ഈശ്വര സങ്കല്‍പ്പം കൊണ്ട് മഹത്വവല്‍ക്കരിച്ച് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ക്ഷേത്ര സങ്കല്പത്തെ മാറ്റിമറിച്ചുകൊണ്ട് പിന്നോക്കാജാതിക്കാർക്ക് ക്ഷേത്രപ്രവേശനവും പൂജയും നടത്തുവാൻ അരുവിപ്പുറം പ്രതിഷ്ഠ കാരണമായി. ശിലാ ഖണ്ഡം മുതല്‍ ഉല്ലല ഓംങ്കാരേശ്വരത്തെ പ്രണവ പ്രതിഷ്ഠവരെയുള്ള ആത്മീയ സപര്യയുടെ കാലപ്രവാഹത്തെകുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായി ഗുരു പ്രഭാവം അവതരിപ്പിച്ചുകൊണ്ട് ‘സാരഥീയം 2022’ ഗംഭീരമാക്കി. സാരഥി അംഗങ്ങളായ അഭിനേനാതാക്കളും നർത്തകരും ചേർന്ന് വേദിയില്‍ അവതരിപ്പിച്ച ‘ഗുരുപ്രഭാവം’ നൃത്ത-സംഗീത-നാടകാ വിഷ്ക്കാരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഗുരു ദേവനും കുമാരനാശാനും ഡോ പൽപ്പുവും തുടങ്ങിയ ശിഷ്യഗണങ്ങൾ മുതൽ വെള്ളക്കാരനും മഹാത്മജിയും വരെയുള്ള സന്ദർശകർ ഒരുവേള സദസ്സ്യരെ ഗുരുസ്മൃതിയിലേക്ക് നയിച്ചു. സാരഥി കുവൈറ്റ് അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ മാസ്റ്റർ പീസ് കെങ്കേമമായി .
ശ്രീനാരായണ ധർമ്മ സംഘം ട്രസ്ററ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി സാരഥീയം 2022 ഒദ്യോഗികമായി ഉദ്ഘാടനം നടത്തി. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ സാരഥി കുവൈറ്റിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ മുക്തകണ്ഡം അഭിനന്ദിച്ചു. ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായികണ്ട ഗുരുദേവന്റെ വിശ്വദര്‍ശനം ജീവിത ദര്‍ശനമായി പ്രാവര്‍ത്തികമാക്കണമെന്നും സച്ചിദാനന്ദ സ്വാമി ആഹ്വാനം ചെയ്തു . ശ്രീനാരായണഗുരു മതം സ്ഥാപിച്ചില്ല. പകരം ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ശ്രീശങ്കരാചാര്യരുടെ ജ്ഞാനവും ഭാരതീയ ഗുരുക്കന്മാരുടെ ആധ്യാത്മികതയും സമന്വയിച്ച ഏകലോക ദര്‍ശനമാണ് ലോകത്തിന് ആവശ്യമെന്ന് ഗുരു അരുള്‍ ചെയ്തതെന്നും സ്വാമിജി പറഞ്ഞു. ഗുരുദർശനങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ ജീവിത വിജയം നേടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്ററ് ജന. സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ, മെഡിമിക്സ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഡോ: എവി . അനൂപ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. സാരഥി പ്രസിഡൻ്റ് സജീവ് നാരായണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം ജനറൽ കൺവീനർ സിജു സദാശിവൻ, ജനറൽ സെക്രട്ടറി ബിജു, സിവി, സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ്, വനിതാ വേദി ചെയർപേഴസൺ പ്രീതാ സതീഷ്, ബില്ലവ സംഘ കുവൈറ്റ് പ്രസിഡൻ്റ് സുഷമ മനോജ്, ഗുരുകുലം പ്രസിഡന്റ് മാസ്റ്റർ അഗ്നിവേശ് ഷാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗുരു ദർശനത്തെ ദൃശ്യവൽക്കരിച്ച് ‘സാരഥീയം 2022’ സമാപിച്ചു നേരുകയും, ട്രഷറർ അനിത്കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
സന്യാസ ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾക്ക് രാവിലെ 10 മണി മുതൽ ആരംഭം കുറിയ്ക്കുകയുണ്ടായി. ഉച്ചയ്ക്ക് 1.30 മുതൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോക്ടർ പൽപ്പു നേതൃയോഗ അവാർഡ് ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജ്ജീവ സാന്നിധ്യവുമായ മാത്യൂസ് വർഗീസിന് നൽകി. ബിസിനസ്സ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡ് മെഡിമിക്സ് മാനേജിങ് ഡയറക്ടർ ഡോ: എ.വി. അനൂപിനും സമ്മാനിച്ചു. ഈ വർഷത്തെ സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് അഡ്വ.ശശിധര പണിക്കർ അർഹനായി.
ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷത്തിൻറെ ഭാഗമായി സാരഥി കുവൈറ്റ്, സമൂഹത്തിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ നന്മക്കായി 50 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിക്കുകയുണ്ടായി. സാരഥി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ എസ്സിഎഫ്ഇ മുഖേനയായിരിക്കും സ്കോളർഷിപ്പ് നടപ്പാക്കുക.
ഭവന രഹിതർക്കായി ഏർപ്പെടുത്തിയ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ വീടിൻ്റെ പ്രഖ്യാപനവും പ്രസ്തുത വേദിയിൽ നടക്കുകയുണ്ടായി. ലോകത്തിലാദ്യമായി മലയാളം, കന്നഡ, തമിഴ്, അറബിക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി ദൈവദശകം ആലാപനം സാരഥീയം വേദിയിൽ സംഘടിപ്പിച്ചു. അഞ്ചു ഭാഷകളിലായി സാരഥി ഗുരുകുലം കുട്ടികളുടെ നേതൃത്വത്തിലാണ് ഇത് ആലപിച്ചത്.
ബ്രഹ്മ്ശ്രീ സച്ചിദാനന്ദ സ്വാമികൾ സാരഥീയം സുവനീർ കോർഡിനേറ്റർഅജി കുട്ടപ്പന് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. 2021-22 അധ്യയന വർഷത്തിൽ X, XII പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ശ്രീ ശാരദാംബാ അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണവും തദവസരത്തിൽ നടന്നു. സാരഥി സെൻ്റർ ഫോർ എക്സലൻസ് (എസ്സിഎഫ്ഇ) ലെ തൊഴിൽ തേടുന്നവർക്കായി ആരംഭിക്കുന്ന പുതിയ കോഴ്സുകളായ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സൈബർ സെക്യൂരിറ്റി കോഴ്സുകളുടെ പ്രഖ്യാപനവും വേദിയിൽ നടന്നു.
ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, സിദ്ദാർത്ഥ് മേനോൻ, ആൻ ആമി എന്നീ പ്രശസ്ത കലാകാരൻമാർ നയിച്ച “സംഗീതനിശ” പരിപാടിയുടെ മുഖ്യാകർഷണമായി മാറി.
Business
കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല; അദാനി ഗ്രൂപ്പിനോട് ഹിൻഡൻബർഗ്

.ന്യൂയോർക്ക്: കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾ ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല. അദാനിഗ്രൂപ്പിനോട് ഹിൻഡൻബർഗിൻ്റെ മറുപടി.
അമേരിക്കൻ നിക്ഷേപ – ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും വനേർക്കുനേർ കൊമ്പുകോർക്കൽ തുടരുന്നു. കൃത്രിമ കണക്കുകൾ ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ 30 പേജിലുള്ള മറുപടിയുമായിട്ടാണ് ഹിൻഡൻബർഗ് തിങ്കളാഴ്ച രംഗത്തെത്തിയത്.
ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാൻ കഴിയില്ലെന്നാണ് ഹിൻഡൻബർ മറുപടിയിൽ ആരോപിക്കുന്നത്.
പ്രധാന ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെ ഊതിവീർപ്പിച്ച വിശദീകരണമാണ് അദാനി ഗ്രൂപ്പ് നൽകിയതെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു. വിദേശത്തുള്ള കമ്പനികളുമായി നടത്തിയ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് മറുപടി നൽകിയിട്ടേയില്ല. 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും കൃത്യമായ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ അദാനി ഗ്രൂപ്പിൻ്റെ ക്രമക്കേടുകൾക്ക് മുന്നിൽ മോദി സർക്കാർ മൗനമാണ്.
തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ട് എന്നും ഹിൻഡൻബർഗിൻ്റെ
റിപോർട്ടിൽ പറയുന്നു.
ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വൻ കോർപ്പറേറ്റ് സാമ്രാജ്യമായി ഉയർത്തിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഓഹരിവിലയിൽ ഷെൽ കമ്പനികൾ വഴി കൃത്രിമം നടക്കുന്നു. കണക്കുകൾ പലതും വസ്തുതാപരമല്ല, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ഇതേ തുടർന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു
അസാധാരണമായ ഉറവിടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ഏറ്റവും പ്രയാസകരമായ വിവരങ്ങള്‍ കണ്ടെത്തുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുക. പ്രത്യേകിച്ച് അക്കൗണ്ട്കളിലെ ക്രമക്കേടുകൾ എന്നിവ
ഹിൻഡൻബർഗ്
കണ്ടെത്തുന്നു.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
Featured
ഓസ്ട്രേലിയൻ ഓപ്പൺ; ചരിത്രമെഴുതി നൊവാക് ദ്യോകോവിച്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്റെ റെക്കോർഡിനൊപ്പമെത്തി ദ്യോകോവിച്. സ്കോർ: 6–3, 7–6, 7–6. ദ്യോകോവിചിന്റെ 22ാം കിരീടവും 10ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമാണിത്. വിംബിൾഡൺ -ഏഴ്, യു.എസ് ഓപ്പൺ -മൂന്ന്, ഫ്രഞ്ച് ഓപ്പൺ -രണ്ട് എന്നിങ്ങനെയാണ് ദ്യോകോവിചിന്റെ മറ്റ് ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login