കുവൈത്ത് ഒ.ഐ.സി.സി യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ ഫണ്ട് കൈമാറും

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ഒ.ഐ.സി.സി കുവൈത്തിന്റെ സജീവപ്രവർത്തകനും, ഫോട്ടോഗ്രാഫറും, കുവൈത്തിലെ സാമൂഹിക സാംസ്കാരിക സദസ്സുകളിൽ നിറസാനിദ്ധ്യവുമായിരുന്ന അൻവർ സാദത്ത് അനസിന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായനിധി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എംപി നാളെ കോഴിക്കോട് ഡിസിസി ഓഫീസിൽ വച്ച് കുടുംബത്തിന് കൈമാറും.

കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പി.ടി തോമസ്
എം എൽ എ , ടി സിദ്ധിഖ് എം എൽ എ , എം.കെ രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ, മുൻ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ആദം മുൽസി, യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി യൂത്ത് വിംഗ് കുവൈത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment