Connect with us
fed final

Global

കുവൈറ്റ് ഒഐസിസി യൂത്തുവിങ് ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

മണികണ്ഠൻ കെ പേരലി

Published

on

കൃഷ്ണൻ കടലുണ്ടി

 കുവൈറ്റ് സിറ്റി : കുവൈറ്റ് ഒഐസിസി  യൂത്ത് വിങ്ങിന്റെ  നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ:38 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഒക്ടോബർ  31ന് ഒഐസിസി ഓഫീസിൽ വച്ചു ചേർന്ന  യോഗത്തിൽ യൂത്തുവിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു

Advertisement
inner ad

ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി ഉദ്ഘാടനം ചെയ്തു . നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബിഎസ് പിള്ള , ബിനു ചേമ്പാലയം, മനോജ് മാത്യു, യൂത്ത് വിങ്ങ് നേതാക്കളായ ഷോബിൻ സണ്ണി ,മനോജ് റോയ്, അൽ അമീൻ, അനീഷ് , ബിജി പള്ളിക്കൽ , ബോണി സാം മാത്യു , ഷരൻകൊമ്മത്ത്  തുടങ്ങിയർ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു. 
വിവിധ ജില്ലാ  കമ്മിറ്റി ഭാരവാഹികളായ ഇല്യാസ് പുതുവാച്ചേരി,വിപിൻ മങ്ങാട്ട് ,ജയേഷ് ഓണശ്ശേരിൽ,വിധുകുമാർ, ജലിൻ തൃപ്പയാർ, അലക്സ് മാനന്തവാടി,രാമകൃഷ്ണൻ കള്ളാർ, മാണിചാക്കോ, ശിവൻകുട്ടി , ബത്താർ വൈക്കം, സൂരജ് കണ്ണൻ, ജോസ് നൈനാൻ, റസാഖ് ചെറുതുരുത്തി തുടങ്ങിയവർ ഇന്ദിരാജിക്ക് പുഷ്‌പാർച്ചന നടത്തി.
യൂത്തു വിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ മലപ്പുറം സ്വാഗതവും ട്രഷറർ ബൈജു പോൾ  നന്ദിയും പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാൻ വാദികളുടെ അതിക്രമം

Published

on

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയും ഖലിസ്ഥാൻ വാദികളുടെ അതിക്രമം. യുകെയിലെ ഹൈക്കമ്മീഷന് നേരെ നടന്ന അതിക്രമത്തിന് പിന്നാലെയാണ് സംഭവം. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തിയും കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്നും ഖലിസ്ഥാൻവാദികൾ എഴുതി. കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തി.

Continue Reading

Kuwait

കെ.ഡി.എൻ.എ. വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് കൾ നൽകി !

Published

on

;

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കൾ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ ആണ് എയർ ബെഡ്ഡുകൾ വിതരണം ചെയ്തത് .നാട്ടിലുള്ള കെ. ഡി. എൻ. എ . നേതാക്കളും സന്നിഹിതരായിരുന്നു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് വിതരണം കോ ഓർഡിനേറ്റ ചെയ്തു. (ചിത്രം: ആലിക്കോയ (കെയർ മാത്തോട്ടം), ഷാഫി (ദൃഷ്ടി ചാക്കും കടവ് ) എന്നിവർ ഷാഹിന സുബൈർ ൽ നിന്നും എയർ ബെഡ്ഡുകൾ സ്വീകരിക്കുന്നു.)

Advertisement
inner ad

Advertisement
inner ad
Continue Reading

Britain

അമൃത്പാൽ സിങ്ങിനെ വധിക്കാൻ ശ്രമമെന്ന് ആരോപണം, ഹേബിയസ് കോർപ്പസ് നൽകി

Published

on

ന്യൂഡൽഹി: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ ശ്രമമെന്ന് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റ് പഞ്ചാബ് പൊലീസ് ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത് വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്നാണ് ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിം​ഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Featured