Kuwait
അബ്ബാസിയ തീപിടുത്തം – കുവൈറ്റ് ഓ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

കുവൈറ്റ് സിറ്റി : മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയയിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ ആലപ്പുഴ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്ത് നീരേറ്റുപുറം സ്വദേശികളായ മാത്യു മുളയ്ക്കൽ, ലിനി എബ്രഹാം, മക്കളായ ഐറിൻ , ഐസക് എന്നിവരുടെ വേർപാട് സുഹൃത്തുക്കൾക്കും സമീപ വാസികൾക്കും തീരാ നോവായി. മാത്യു വിന്റേയും കുടുംബത്തിന്റെയുംഅതി ദാരുണമായ വേർപാടിൽ കുവൈറ്റ് ഓ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു ദുഃഖം രേഖപ്പെടുത്തി. ഏറെ വേദനാജനകമായ അന്ത്യമാണ് മാത്യുവിനും കുടുംബത്തിനും നേരിടേണ്ടി വന്നത് .

ഇന്നലെ നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് എത്തിയതായിരുന്നു മാത്യുവും കുടുംബവും. ഭക്ഷണം എത്തിച്ച് നൽകിയ ശേഷം കിടക്കാൻ പോയതായിരുന്നു അവർ എന്ന് അതെ കെട്ടിടത്തിലെ താമസക്കാരനായ മറ്റൊരു സുഹൃത്ത് വീക്ഷണത്തോടു പറഞ്ഞു . പുക പകരുന്നതുകണ്ട് അതെ കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ളവർ ബഹളം വെച്ച് മാത്യുവിനേയും കതകിൽ മുട്ടി വിളിച്ചതനുസരിച്ച് പാതി മയക്കത്തിൽ കതകു തുറന്ന മാത്യു ഭാര്യയെയും ഉറങ്ങി കിടക്കുന്ന കുട്ടികളെയും വിളിച്ചിറക്കുന്നതിനായി അകത്തേക്ക് പോയിരുന്നു. മാത്യുവും കുടുംബവും ഇതിനിടെ താഴെ ഇറങ്ങി കാണുമെന്നാണ് മറ്റു താമസക്കാർ പ്രതീക്ഷിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി കതകു തുറന്നപ്പോഴാണ് ഇവർ കുടുംബത്തിലെ നാലുപേരും വീട്ടിനകത്തു പുകശ്വസിച്ച് മരണപ്പെട്ടതായി കണ്ടെത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .

എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ കുവൈറ്റ് ഓ.ഐ.സി.സി ഭാരവാഹികളുമായി ബന്ധപ്പെ ട്ടുകൊണ്ടു മൃത ദേഹംങ്ങൾ നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി അഭ്യര്ഥിക്കുക യുണ്ടായി. ഓ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിച്ച് വരുന്നു.
Kuwait
7-മത് ഷുഹൈബ് രക്തസാക്ഷിത്വ ദിനചരണം നടത്തി

കുവൈറ്റ് സിറ്റി : ഒഎസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീര ശുഹൈബിന്റെ ഏഴാമത് രക്തസാക്ഷിത്വം ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡണ്ട് ശ്രീ ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
7 എന്നല്ല 70 വർഷം കഴിഞ്ഞാലും ഷുഹൈബിന്റെ ഓർമ്മ കോൺഗ്രസുകാരുടെ ഇടയിൽ ഉണ്ടായിരിക്കുമെന്ന് ഉദ്ഘാട നം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒഐസിസി നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി സ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശരൺ കോമത്ത്, നാഷണൽ കൗൺസിൽ മെമ്പർ ഷോബിൻ സണ്ണി, വിവിധ ജില്ലാ ഭാരവാഹികളായ അക്‌ബർ വയനാട്, സുരേന്ദ്രൻ മോങ്ങത്ത്, അരുൺ ചന്ദ്രൻ കണയംകോട്, ഇസ്മായിൽ കൂനത്തിൽ, വിനീഷ് പാലക്, സാബു പോൾ, ബൈജു പോൾ, എബി അത്തിക്കയത്തിൽ, റോയി അബ്രഹാം, അനിൽ കുമാർ, ബത്തർ വൈക്കം, വിജോ ആലപ്പുഴ, സനിൽ തയ്യിൽ, സൂരജ് കണ്ണൻ, വിപിൻ മങ്ങാട്ട്, ഇല്യാസ് പൊതുവാച്ചേരി, നിബു ജേക്കബ്, ചിന്നു റോയി തുടങ്ങിയവർ അനുശോചനം നടത്തി തുടർന്ന് ശുഹൈബിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം ചെയ്ത പരിപാടിയിൽ ജോയിൻ ട്രഷറർ ബിനോയ് കരിമ്പിൽ നന്ദിയും രേഖപ്പെടുത്തി.
Kuwait
അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ അജപാക്ക് ട്രാവൻകൂർ അമ്പിളി ദിലി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിൽ വച്ചു നടന്ന മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. പ്രസിഡൻറ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് നല്കി.
ആവേശകരമായ മത്സരത്തിൽ പ്രൊഫഷനൽ വിഭാഗത്തിൽ അനീഫ്-ധീരജ് ടീം വിജയകളായി. ഹർഷാന്ത്-സൂര്യകാന്ത് രണ്ടാം സ്ഥാനവും ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സുബൈർ-ജിബിൻ ടീം ഒന്നാം സ്ഥാനവും, ശിവ-രവി ടീം രണ്ടാം സ്ഥാനവുംനേടി. ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ചിന്റു-സോബിൻ ടീം ഒന്നാം സ്ഥാനവും ജെലാക്സ്-ജിജോയ് ടീം രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. 85+ വിഭാഗത്തിൽ ഷിബു മലയിൽ-സഞ്ചു ടീം ഒന്നാം സ്ഥാനവും സലീം-നൗഷാദ് ടീം രണ്ടാം സ്ഥാനവും, ഇന്റർ ആലപ്പുഴ വിഭാഗത്തിൽ ജഷ്-ജോബിഷ് ടീം ഓണാം സ്ഥാനവും വരുൺ-മാത്യു ടീം രണ്ടാം സ്ഥാനവും, വനിതാ വിഭാഗത്തിൽ ഒലിവിയ-മാർഗരറ് ടീം ഓന്നാം സ്ഥാനവും ബ്ലെസി-പിയാ ടീം രണ്ടാം സ്ഥാനവും നേടി. രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ട്രഷറർ സുരേഷ്l വരിക്കോലിൽ, സ്പോർട്സ് വിങ് ജനറൽ സെക്രട്ടറി ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അശോകൻ വെൺമണി, സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്എന്നിവരും സജീവ് കായംകുളം, അജി ഈപ്പൻ, ജോൺ കൊല്ലകടവ്, സിബി പുരുഷോത്തമൻ, സാം ആന്റണി, വനിതാവേദി വൈസ് ചെയർപേഴ്സൻ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി ഷീന മാത്യു, സുനിത രവി, ആനി മാത്യു, ദിവ്യ സേവ്യർ, ബിന്ദു ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, മനോജ് കുമാർ ചെങ്ങന്നൂർ, ശരത് കുടശനാട് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
Kuwait
കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത ജയപ്രകാശ് (എംബിബിസ്, എംഡി,ഡി ജി ഓ, എം ആർ സി ഓ ജി (യുകെ), പ്രവാസികളിലെ സ്തനാർബുദവും, ഗൈനക്ക് രോഗങ്ങളും എന്ന വിഷയത്തിൽ തികച്ചും വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി. അസോസിയേഷൻ അംഗങ്ങളായ സ്ത്രീകളുടെയും കൗമാരക്കാരായ കുട്ടികളുടെയും സാന്നിധ്യംകൊണ്ട് ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി. അംഗങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനും അവരുമായി സംവദിക്കുവാനും ഡോക്ടർ സമയം കണ്ടെത്തി.
ഫെബ്രുവരി 7 വെള്ളിയാഴ്ച അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസിൽ മഹിളാവേദി പ്രസിഡണ്ട് ഹസീന അഷറഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നജീബ്. ടി കെ ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അസോസിയേഷന്റെയും, മഹിളാവേദിയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജി. കെ വി, ട്രഷറർ ഹനീഫ്. സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മഹിളാവേദിയുടെ സ്നേഹാദരം മെമന്റൊ മഹിളാവേദി പ്രസിഡണ്ട് ഡോക്ടർക്ക് നൽകി. സെമിനാറിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഒരുക്കിയ ലാബ് പരിശോധനകൾക്ക്, ജാവേദ് ബിൻ ഹമീദ്, അനുഷ പ്രജിത്ത്, സിമിയബിജു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി രേഖ ടി എസ് സ്വാഗതവും രഗ്നാ രഞ്ജിത്ത് നന്ദി പ്രകാശനവും നടത്തി.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News2 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login