News
കുവൈറ്റിലുമുണ്ടൊരു ഉമ്മൻ ചാണ്ടി; ചാണ്ടി ഉമ്മൻ പറയുന്നു
കുവൈറ്റ്: കുവൈറ്റ് ഒഐസിസി അധ്യക്ഷന്‍ വര്‍ഗീസ് പുതുക്കുളങ്ങരയെക്കുറിച്ചുള്ള ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രസംഗം പ്രവാസലോകത്ത് ചര്‍ച്ചയായി മാറുന്നു. വര്‍ഗീസ് പുതുക്കുളങ്ങരയെ ഉമ്മന്‍ ചാണ്ടിയോട് ഉപമിച്ചുകൊണ്ടായിരുന്നു ചാണ്ടി ഉമ്മന്‍റെ വാക്കുകള്‍.കുവൈറ്റില്‍ തിരക്കുകള്‍ക്കിടയിലും മലയാളികള്‍ ആര് വിളിച്ച് ഒരു സഹായം ആവശ്യപ്പെട്ടാലും ന്യായമാണെങ്കില്‍ അതിനായി ഏതറ്റംവരെയും പോകാന്‍ സന്നദ്ധനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ആളാണ് വര്‍ഗീസ് പുതുക്കുളങ്ങരയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. മറ്റുള്ളവരുടെ കാര്യങ്ങള്‍ നടത്താന്‍ വേണ്ടി കേരളത്തിലെത്തി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വഴി കുവൈറ്റ് അധികൃതരെ വിളിപ്പിച്ച സംഭവങ്ങള്‍ നിരവധിയാണ്.
ഒഐസിസി നാഷണല്‍ കമ്മറ്റി അബ്ബാസിയയില്‍ സംഘടിപ്പിച്ച ‘ഓണപ്പൊലിമ 2023’ -ല്‍ പ്രസംഗിച്ച ചാണ്ടി ഉമ്മന്‍ വര്‍ഗീസിനെക്കുറിച്ച് വാചാലനായത്. തൃക്കാക്കര എംഎല്‍എ ഉമാ തോമസായിരുന്നു പരിപാടിയുടെ ഉദ്ഘാടക. വിദ്യാഭ്യാസ കാലത്ത് കെഎസ്‌യുവിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു വര്‍ഗീസ്. പിന്നീട് കുവൈറ്റിലെത്തി പ്രവാസ ജീവിതം തെരഞ്ഞെടുത്ത ശേഷവും ഒഐസിസി വഴി രാഷ്ട്രീയ-സാംസ്കാരിക രംഗത്തും പൊതു സേവനത്തിലും സജീവമായിരുന്നു അദ്ദേഹം.
News
കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച RTGS ,NEFT ,GPAY തുടങ്ങിയ പദ്ധതികളുടെ ഉദ്‌ഘാടനം കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ശശിധരൻ മാസ്റ്റർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം അയ്യാവു അധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി കെ കൃഷ്ണൻകുട്ടി,ഉണ്ണികൃഷ്ണൻ കടമ്പാട്ട്, ബാലൻ കെ,പി പി കൃഷ്ണരാജ്,സുരേഷ് കുമാർ,രാഹുൽ ആർ,രാധാമണി ചാത്തംകുളം,ശ്രീജ വിജയൻ ,ബാങ്ക് സെക്രട്ടറി സി എം ലീമ,മുൻ ബാങ്ക് പ്രസിഡന്റ് മാരായ പി സുലൈമാൻ,ശിവൻ വീട്ടിക്കുന്ന്,കൊണ്ടാഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറത്തൊടി,കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി നിഷമോൾ,രാജേഷ്, മനോജ് ഇ കെ, തുടങ്ങിയവർ പ്രസംഗിച്ചു
Global
ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി
വ്യാഴം ഗ്രഹത്തിൻ്റെ ഈ വർഷത്തെ ഏറ്റവും നല്ല കാഴ്ചയായിരിക്കും ശനിയാഴ്ച നിരീക്ഷകർക്ക് സമ്മാനിക്കുക.
ശനിയാഴ്ച വൈകിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ നിന്നും വ്യാഴം ശോഭയേറിയ ഒരു നക്ഷത്രത്തെപ്പോലെ ഉദിച്ചുയരും. പിറ്റേന്ന് രാവിലെ സൂര്യൻ കിഴക്കുദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ ശനിയാഴ്ച രാത്രി മുഴുവൻ സമയവും ആകാശത്ത് വ്യാഴത്തെ വ്യത്യസ്ത സ്ഥാനങ്ങളിലായി കാണാം.
പാതിരാത്രി വ്യാഴം നമ്മുടെ ഉച്ചിയിലെത്തുമ്പോൾ കാഴ്ച കൂടുതൽ മനോഹരമാകും.
ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും നേർരേഖയിൽ വരുന്ന ഓപ്പോസിഷൻ എന്ന പ്രതിഭാസമാണിത്
എല്ലാ ഗ്രഹങ്ങൾക്കും ഓപ്പോസിഷനുകൾ ഉണ്ടാകാറുണ്ട്. à ദിവസങ്ങളിൽ ഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നതിനാൽ അവയെ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലും കാണാനാകും.
ടെലിസ്കോപ്പിലൂടെ നോക്കി വ്യാഴത്തിൻ്റെ പ്രധാന ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെ നിരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യ സമയമാണ്
ഓപ്പോസിഷൻ കാലം.
News
ഭിന്നശേഷി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം: കെഎസ് യു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെയാണ് കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പരാതി നല്‍കിയിട്ടും കോളേജ് അധികൃതര്‍ നടപടി എടുത്തില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും വടിയുമെറിഞ്ഞിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
പാളയത്ത് വെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ഇതോടെ വനിത പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചിരുന്നു. തങ്ങള്‍ പ്രതിഷേധിക്കുന്നത് കെഎസ്യു നേതാവിന് വേണ്ടിയല്ലെന്നും എസ്എഫ്ഐയുടെ തന്നെ പ്രവര്‍ത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.സംഭവത്തില്‍ ഇതുവരേയും പ്രതികളെ പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തരുടെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഭിന്നശേഷി വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. എസ്എഫ്ഐയിലെ തന്നെ അംഗമാണ് മര്‍ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മര്‍ദിച്ചുവെന്നുമാണ് മുഹമ്മദ് അനസ് പറയുന്നത്. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദിച്ചുവെന്നും മുഹമ്മദ് അനസ് പറഞ്ഞു.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെയാണ് മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയത്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login