ഈദ് സംഗമം ഗംഭീരമാക്കി കുവൈത്ത് കെ.എം.സി.സി

കൃഷ്ണൻ കടലുണ്ടി

 കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി.  സംസ്ഥാന കമ്മിറ്റി ചെറിയ പെരുന്നാൾ സുദിനത്തിൽ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഈദ്‌  സംഗമംനടത്തി .  ഉപദേശക  സമിതി വൈസ്ചെയർമാൻ കെ ടി പി അബ്ദുൽ റഹ്മാൻ  ഉദ്ഘാടനം ചെയ്തു. കെ കെ .എം.സി.സി. സംസ്ഥാന പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മതകാര്യ സമിതി ചെയർമാൻ എൻ കെ ഖാലിദ് ഹാജി ഈദ് സന്ദേശം നൽകി. ട്രഷറർ എം ആർ നാസർ, വൈസ് പ്രസിഡന്റ്മാരായ‌ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, ഷഹീദ് പാട്ടില്ലത് സെക്രട്ടറി ടി ടി ഷംസു,  പരിപാടിയുടെ മുഖ്യ സ്പോൺസറായ മെഡ്- എക്സ് പ്രതിനിധികളായ മുഹമ്മദ്‌ ഷഫീക്, ജുനൈസ് ആശംസകളർപ്പിച്ചു. 

ആർട്സ് വിംഗ് ഒരുക്കിയ കലാവിരുന്നിന് സംസ്ഥാന പ്രവർത്തക സമിതിയംഗവും ആർട്ട്സ് വിംഗ് ജനറൽ കൺവീനറുമായ ഷാഫി കൊല്ലം,  കൺവീനർ റഫീഖ് ഒളവറ നേതൃത്വം നൽകി. പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളായവർക്കും, കലാപരിപാടികൾ നടത്തിയ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി എംകെ അബ്ദുൽ റസാഖ് സ്വാഗതവും, ആർട്സ് വിംഗ് ജനറൽ കൺവീനർ ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.

Related posts

Leave a Comment