കുവൈറ്റ് നൂറു ശതമാനം പ്രതിരോധ ശേഷിയിലേക്ക് : മേഖലയിൽ ഏറ്റവും കുറഞ്ഞ വ്യാപന നിരക്കും മികച്ച രോഗ മുക്തിയും


കുവൈത്ത് സിറ്റി: രാജ്യത്തെ പ്രതിരോധ കുത്തിവെപ്പ് നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ഉടൻ തന്നെ 100 ശതമാനത്തിലെത്തുമെന്നും ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ് അറിയിച്ചു.
രാജ്യത്തെ നിലവിലെ രോഗ പ്രതിരോധ സംവിധാനം മികച്ചതാണെന്നും സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതിൽ രാജ്യം ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഇത് സംബന്ധമായ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും  ബേസിൽ അൽ സബാഹ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ വാക്സിനേഷന്‍ ക്യാമ്പയിനുമായി പൂര്‍ണ്ണമായി സഹകരിച്ചതായും ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് ഈ നേട്ടം കൈവരിക്കുവാന്‍ സാധിച്ചതെന്നും  മന്ത്രി വ്യക്തമാക്കി
മേഖലയില്‍ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കുവൈത്ത് രേഖപ്പെടുത്തുന്നത്. പ്രതിദിന രോഗബാധയും ഏറ്റവും കുറഞ്ഞ നിലയിലാണുള്ളത്. ടെസ്റ്റ്‌ പോസിറ്റി വിറ്റി നിരക്കിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാക്സിനേഷൻ നടപടികൾ ത്വരിതപെടുത്തിയതിനെ തുടർന്നാണ് രാജ്യത്തെ ആരോഗ്യ സ്ഥിതിയിൽ അതീവമുന്നേറ്റം നടത്താൻ സാധിച്ചത്. രണ്ട് മാസത്തിനുള്ളിൽ തുറന്നു കൊടുത്തുകൊണ്ട് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് അധികൃതർ.

Related posts

Leave a Comment