കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക്

കുവൈറ്റ് സിറ്റി : കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നതായി ആരോഗ്യ മന്ത്രി ഷേഖ് ബാസിൽ അൽ സബ അറിയിച്ചു. ഷോപ്പിംഗ് മാളുകളും വ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങി. ആവശ്യമായ മുൻകരുതലുകൾ എല്ലാ ആരോഗ്യ മേഖലകളിലും ബാധകമാണ്. വാക്‌സിനേഷൻ തോത് എഴുപത് ശതമാനത്തിന് മുകളിലാണ്. അത് കൊണ്ട് തന്നെ രാജ്യം ‘ഹെർഡ്‌ ഇമ്മ്യൂണിറ്റി’ കൈ വരിച്ചിരിക്കയാണ്, ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

പ്രത്യേക പരിഗണ അർഹിക്കുന്ന മുതിർന്ന പൗരന്മാർക്കും ആരോഗ്യ പ്രവർത്തകർക്കും ഉത്തേജകമായ മൂന്നാം ഡോസ് വാക്‌സിനേഷൻ നൽകി തുടങ്ങിയെന്നുംഅഞ്ചു വയസ്സ് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് ദിവസത്തിനിടെ പുതുതായി നൂറിൽ താഴെ കോവിഡ് കേസ്സുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു .കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് അത് അൻപതിൽ താഴെയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കുവൈറ്റിൽ പൊതുവെ ശുഭ സൂചകമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ.

Related posts

Leave a Comment