കുവൈറ്റിലേക്കുള്ള യാത്രാവിലക്ക് നീക്കി

കുവൈറ്റ് സിറ്റിഃ കിവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കുവൈറ്റ് ഭരണകൂടം പിന്‍വലിച്ചു ഞായറാഴ്ച മുതല്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് കുവൈറ്റിലേക്കു പ്രവേശനാനുമതി നല്‍കും. അതിനിടെ, ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ വ്യോമയാന മന്ത്രാലയം ഒരാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നത് അല്പം മുന്‍പ് പിന്‍വലിച്ചു. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയിലാണു നടപടി മരവിപ്പിച്ചത്.

ഈ മാസം 17 മുതല്‍ 24 വരെയാണു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഒരു യാത്രക്കാരനെ ആര്‍ടിപിസിആര്‍ പരിശോധന കൂടാതെ ദുബായിയില്‍ ഇറക്കിയതിനെതിരേയാണു നടപടി. ഇതുമൂലം ഈ മാസം 24 വരെ യുഎഇയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഇന്‍ഡിഡോ അറിയിച്ചു. അതുവരെ ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്കു പണം മടക്കി നല്കും. അല്ലെങ്കില്‍ 24 നുശേഷം തെരഞ്ഞെടുക്കുന്ന ഫ്ളൈറ്റില്‍ യാത്രാനുമതി നല്‍കുമെന്നും വിമാന കമ്പനി അറിയിച്ചു. എന്നാല്‍ പുതിയ നടപടിയിലൂടെ യാത്രക്കാര്‍ക്കു മുന്‍നിശ്ചയ പ്രകാരം യാത്ര അനുവദിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

Related posts

Leave a Comment