Connect with us
head

Global

കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക വജ്ര ജൂബിലി: ഡോ. തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്തു

മണികണ്ഠൻ കെ പേരലി

Published

on

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് : സിറ്റി മാർത്തോമ്മാ ഇടവക ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ ഇൻഡ്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു . മലങ്കര മാർത്തോമ്മ സുറിയാനി സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ തിരുമേനി ഉദ്‌ഘാടനം ചെയ്തു.

Advertisement
head

ഒരു വർഷം നീണ്ടു നിൽക്കുന് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച പദ്ധതികൾ നടപ്പിലാക്കുന്നതിനായി ജൂബിലി കൺവീനർ ജോജോ ജോണിന്റെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ജൂബിലി യോടനുബൻധിച്ച്യോടനുബന്ധിച്ച് വിശ്വാസപരവും സാമൂഹിക പ്രസക്തങ്ങളുമായ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായവരുടെ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ ഇടവകാംഗങ്ങളുടെ വിവിധ കലാ പരിപാടികളും മത്സരങ്ങളും എസ്ക്യൂട്ടീവ് കമ്മിറ്റി ആവിഷ്‌കത്രിച്ചിട്ടുണ്ട്. മുതിർന്നവരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടാകും.

ഇടവക – സഭാ അംഗങ്ങളുടെയും പൊതു സമൂഹത്തിന്റെയും നന്മയെ ലക്ഷ്യമാക്കി അറുപത് ലക്ഷം രൂപയിലേറെ ബജറ്റ് കണക്കാക്കിയിട്ടുള്ള വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട് . പദ്ധതി നടത്തിപ്പിനുള്ള ധന ശേഖരണാര്ഥം ഇടവക സമിതിയുടെ കിഴിൽ റാഫിൾ കൂപ്പൺ പ്രകാശനവും ഇടവക വികാരി റവ. ഏ ടി സഖറിയ അച്ഛൻ, സെക്രെടറി ലാജി ജേക്കബ് മറ്റു ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ തിരുമേനി നിർവ്വഹിച്ചു.
നേരത്തെ അഭിവന്ദ്യ ഡോ. തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ തിരുമേനി ജൂബിലി ലോഗോയുടെയും പുതിയ സന്ദേശത്തിന്റെയും ഉദ്‌ഘാടനവും നിർവ്വഹിച്ചിരുന്നു.

Advertisement
head

ഉദ്‌ഘാടന സമ്മേളനത്തിൽ റവ.പ്രമോദ് തോമസ്, അഡ്വ. ജോൺ തോമസ് , റോയ് യോഹന്നാൻ, മനോജ്
മാത്യു, ശ്രീ ജോൺ എബ്രഹാം, സാലി വര്ഗീസ് , അബു ജോർജ് തുടങി മറ്റ് ഇടവക ഭാരവാഹികളും സന്നിഹിതരായിരുന്നു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Business

കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല; അദാനി ഗ്രൂപ്പിനോട് ഹിൻഡൻബർഗ്

Published

on

.ന്യൂയോർക്ക്: കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾ ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല. അദാനിഗ്രൂപ്പിനോട് ഹിൻഡൻബർഗിൻ്റെ മറുപടി.

അമേരിക്കൻ നിക്ഷേപ – ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും വനേർക്കുനേർ കൊമ്പുകോർക്കൽ തുടരുന്നു. കൃത്രിമ കണക്കുകൾ ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ 30 പേജിലുള്ള മറുപടിയുമായിട്ടാണ് ഹിൻഡൻബർഗ് തിങ്കളാഴ്ച രംഗത്തെത്തിയത്.

Advertisement
head

ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാൻ കഴിയില്ലെന്നാണ് ഹിൻഡൻബർ മറുപടിയിൽ ആരോപിക്കുന്നത്.

പ്രധാന ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെ ഊതിവീർപ്പിച്ച വിശദീകരണമാണ് അദാനി ഗ്രൂപ്പ് നൽകിയതെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു. വിദേശത്തുള്ള കമ്പനികളുമായി നടത്തിയ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് മറുപടി നൽകിയിട്ടേയില്ല. 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും കൃത്യമായ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
head

എന്നാൽ അദാനി ഗ്രൂപ്പിൻ്റെ ക്രമക്കേടുകൾക്ക് മുന്നിൽ മോദി സർക്കാർ മൗനമാണ്.

തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ട് എന്നും ഹിൻഡൻബർഗിൻ്റെ
റിപോർട്ടിൽ പറയുന്നു.

Advertisement
head

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വൻ കോർപ്പറേറ്റ് സാമ്രാജ്യമായി ഉയർത്തിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഓഹരിവിലയിൽ ഷെൽ കമ്പനികൾ വഴി കൃത്രിമം നടക്കുന്നു. കണക്കുകൾ പലതും വസ്തുതാപരമല്ല, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ഇതേ തുടർന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു

അസാധാരണമായ ഉറവിടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ഏറ്റവും പ്രയാസകരമായ വിവരങ്ങള്‍ കണ്ടെത്തുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുക. പ്രത്യേകിച്ച് അക്കൗണ്ട്കളിലെ ക്രമക്കേടുകൾ എന്നിവ
ഹിൻഡൻബർഗ്
കണ്ടെത്തുന്നു.

Advertisement
head
Continue Reading

Featured

ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

Published

on

  • മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്

ശ്രീന​ഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീന​ഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പതാക ഉയർത്തി.

Advertisement
head
Continue Reading

Featured

ഓസ്ട്രേലിയൻ ഓപ്പൺ; ചരിത്രമെഴുതി നൊവാക് ദ്യോകോവിച്

Published

on

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്‍റെ റെക്കോർഡിനൊപ്പമെത്തി ദ്യോകോവിച്. സ്കോർ: 6–3, 7–6, 7–6. ദ്യോകോവിചിന്‍റെ 22ാം കിരീടവും 10ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമാണിത്. വിംബിൾഡൺ -ഏഴ്, യു.എസ് ഓപ്പൺ -മൂന്ന്, ഫ്രഞ്ച് ഓപ്പൺ -രണ്ട് എന്നിങ്ങനെയാണ് ദ്യോകോവിചിന്‍റെ മറ്റ് ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ. 

Continue Reading

Featured