അമീർ ഷേഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയെ കുവൈറ്റ് മന്ത്രി സഭായോഗം അഭിനന്ദിച്ചു

കുവൈറ്റ് സിറ്റി : രാജ്യത്തിൻറെ ചുമതല ഏറ്റെടുത്ത്‌ ഒരു വർഷംപൂർത്തിയാകുന്നതിനിടെ കൈ വരിച്ച അഭിമാനകരമായ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ , അമീർ ഷേഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയെ കുവൈറ്റ് മന്ത്രി സഭായോഗം അഭിനന്ദിച്ചു . പ്രാധാനമന്ത്രി ഷേഖ് സബ ഖാലിദ് അൽ ഹാമദ് അൽ സബ യുടെ അധ്യക്ഷതയിൽ സീഫ് പാലസിൽ ചേർന്ന മന്ത്രി സഭായോഗം അമീറിന് രാജ്യത്തെ നയിക്കുന്നതിന് പൂർണ്ണാരോഗ്യവും ദീർഘായുസും പ്രവർത്തന വിജയവും ആശംസിച്ചു.

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് അന്തരിച്ച അമീർ ഷേഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബ യുടെ മഹനീയ സേവനങ്ങളെയും മന്ത്രിസഭാ യോഗം കൃതജ്ഞതയോടെ സ്മരിച്ചു. അതേ അവസരത്തിൽ അറുപത് വയസ്സ് കഴിഞ്ഞ ബിരുദ ധാരികളല്ലാത്തവരുടെ താമസ രേഖകൾ പുതുക്കുന്നത് സംബന്ധിച്ച് മന്ത്രി സഭാ യോഗത്തിൽ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടതായി സൂചനയില്ല.

Related posts

Leave a Comment