വിമാനത്താവള യാത്രക്കാരുടെ പരിധി ഉയർത്തി കുവൈത്ത്

കുവൈത്തിൽ വിമാനത്താവള യാത്രക്കാരുടെ പരിധി ഉയർത്തി. പ​ര​മാ​വ​ധി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7500ൽ​നി​ന്ന്​ 10,000 ആ​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. കൂ​ട്ടി​യ 2500 സീ​റ്റ്​ ഈ​ജി​പ്​​തി​ൽ​നി​ന്നാ​ണ്.

1250 സീ​റ്റ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​നും ജ​സീ​റ എ​യ​ർ​വേ​സി​നും 1250 സീ​റ്റ്​ ഈ​ജി​പ്​​ഷ്യ​ൻ വി​മാ​ന​ക്ക​മ്ബ​നി​ക​ൾ​ക്കും ന​ൽ​കും. ഇ​ന്ത്യ​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്​ തു​ട​രു​ക​യാ​ണ്​. ഇ​ന്ത്യ, ഈ​ജി​പ്‌​ത്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യാ​ണ് കു​വൈ​ത്ത് റെ​ഡ് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ മാ​തൃ​സ​ഭ അ​നു​മ​തി ന​ൽ​കു​ക​യും യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വി​വ​രി​ച്ച്‌​ ഡി.​ജി.​സി.​എ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന തീ​യ​തി വ്യോ​മ​യാ​ന വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment