കുട്ടിശാസ്ത്ര പ്രതിഭക്ക് മാതൃവിദ്യാലയത്തിന്റെ ആദരം

പെരിന്തല്‍മണ്ണ:സ്വന്തമായി മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച 2019 20 വര്‍ഷത്തെ ലിറ്റില്‍ സയന്റിസ്റ്റും മക്കരപറമ്പ ജി.വി.എച്ച്.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കൂട്ടിലങ്ങാടി കടുങ്ങൂത്ത് പരുത്തിക്കുത്ത് മുന്‍തദിറിനെ സ്‌ക്കൂള്‍ പി.ടി.എ.യും അധ്യാപകരും വീട്ടിലെത്തി ആദരിച്ചു. മാതൃവിദ്യാലയത്തിന്റെ ആദരവ് ഏറ്റുവാങ്ങിയതിന് ശേഷം അടുത്ത ലക്ഷ്യം ഇലക്ട്രിക് ബൈക്ക് നിര്‍മാണമാണന്ന്മുന്‍തദിര്‍ അധ്യാപകരെ അറിയിച്ചു.മുന്‍തദിറിനെക്കുറിച്ച് വിവിധ പത്ര ദൃശ്യ സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് ദിവസങ്ങളായി കടുങ്ങൂത്ത് പെരുന്നാള്‍ പാറയിലുള്ള വീട്ടിലേക്ക്കാഴ്ചക്കാരുടെ തിരക്കും അഭിനന്ദനങ്ങ പ്രവാഹമായിരുന്നു. മക്കരപറമ്പ ഗവ: ഹൈസ്‌കൂള്‍ പി ടി എ പ്രസിഡണ്ട് കുഞ്ഞഹമ്മദ് കുഴിയേങ്ങല്‍ ഉപഹാരം നല്‍കി. പ്രിന്‍സിപ്പാള്‍ കെ. അബ്ദുല്‍കരീം , ഹെഡ് മാസ്റ്റര്‍ പി.അനില്‍ കുമാര്‍, അദ്ധ്യാപകരായ സി.മര്‍സൂക്, കെ.സേതുമാധവന്‍ , പി.ഗഫൂര്‍ ,പി, ഹമീദ് എന്നിവരും പങ്കെടുത്തു.

Related posts

Leave a Comment