പ്രതിഷേധ സമരവും ജനകീയ ഒപ്പ് ശേഖരണവും


കുറ്റിപ്പുറം: കേന്ദ്ര കേരള സര്‍ക്കാറുകള്‍ ചുമത്തുന്ന നികുതിഭാരം കുറച്ചു കൊണ്ട് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിന് ഇരു സര്‍ക്കാറുകളും തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരവും ജനകീയ ഒപ്പ് ശേഖരണവും കുറ്റിപ്പുറം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളില്‍ നടത്തി. മണ്ഡലം പ്രസിഡണ്ട് പാറക്കല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. മഠത്തില്‍ ശ്രീകുമാര്‍, അഹമ്മദ് കുട്ടി ചെമ്പിക്കല്‍, എ.എ.സുല്‍ഫീക്കര്‍, അസീസ് കെ.പി. ടി.കെ.ബഷീര്‍ ,സെയ്തുമച്ചിങ്ങല്‍, മനോജ്. പി.കെ, സാബാ കരീം, മുസ്തഫ പുഴമ്പ്രം, ഇസ്സു പൈങ്കണ്ണൂര്‍, ജംഷി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment