മുഖ്യമന്ത്രിക്കു വേണ്ടി കുറ്റിപ്പുറം പൊന്നാനി റോഡ് 2 മണിക്കൂർ അടച്ചിടും

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഇന്നലെ കോട്ടയത്ത് ജനങ്ങളുടെ വഴിയടച്ച പൊലീസ് ഇന്നു മലപ്പുറത്ത് ജനങ്ങളുടെ വഴി തടയും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, ഇന്നും കനത്ത പൊലീസ് കാവലിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാൻ കുറ്റിപ്പുറം- പൊന്നാനി സംസ്ഥാനപാത രാവിലെ ഒൻപത് മണിമുതൽ 11 വരെ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ വിലക്കേർ‌പ്പെടുത്തി.
പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് വേദിയിലെത്തണം. കർശന പരിശോദനകൾക്കു ശേഷം മാത്രമേ മ‌പ്രവേശനം അനുവദിക്കൂ. മാധ്യമ പ്രവർത്തകർക്കും നിരീക്ഷണം നിർബന്ധമാണ്. പൊന്നാനി തീരദേശ റോഡ് അടച്ചിടും.
തവനൂരിലെ പരിപാടിയിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, കെടി ജലീൽ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. എല്ലായിടത്തും കർശന റോഡ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Comment