വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: കെ എസ് ടി യു അധ്യാപകര്‍ എ ഇ ഒ ഓഫീനു മുന്നില്‍ നില്‍പ് സമരം നടത്തി

കുറ്റിപ്പുറം: വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി എ ഇ ഒ ഓഫീസിനു മുന്നില്‍ നില്‍പ് സമരം നടത്തി.അദ്ധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക, നിര്‍ത്തലാക്കിയ ഗ്രേസ്മാര്‍ക്ക് പുനഃസ്ഥാപിക്കുക, ഓണ്‍ലൈന്‍ പനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക, ഒഴിവുള്ള അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുക, കോവിഡ് ഡൂട്ടിയില്‍ നിന്നും അധ്യാപകരെ വിടുതല്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കെ എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സിദ്ധീഖ് പരപ്പാര മുഖ്യ പ്രഭാഷണം നടത്തി.കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീല്‍ വൈരങ്കോട്, ഉപജില്ല ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് റഹീം പാറക്കല്‍, ഉപജില്ല വൈസ് പ്രസിഡന്റ് പി.പി. സക്കരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment