സാങ്കേതിക സർവകലാശാല പരീക്ഷകൾ

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 27 ന് പുറപ്പെടുവിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർവകലാശാല സമർപ്പിച്ച അപ്പീലിന്മേലാണ് സ്റ്റേ.

ഹൈക്കോടതി ഉത്തരവ് പ്രകാരം മുൻ നിശ്ചയിച്ചപ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. അതിനാൽ ജൂലൈ 29 മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുന്നതായിരിക്കും. മാറ്റിവെച്ച ജൂലൈ 28ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കും.

Related posts

Leave a Comment