കുഷാഖ് അപ്ഡേറ്റ് ചെയ്ത് സ്കോഡ ഇന്ത്യ

കുഷാഖ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് സ്റ്റൈൽ ഓട്ടോമാറ്റിക് വേരിയന്റുകൾ അപ്ഡേറ്റ് ചെയ്ത് സ്കോഡ ഇന്ത്യ. ആറ് എയർബാഗുകളും, അതോടൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉൾപ്പെടെയുള്ള ചില അധിക സുരക്ഷാ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നു. 1.0 ലിറ്റർ TSI, 1.5-ലിറ്റർ TSI ഓട്ടോമാറ്റിക് സ്റ്റൈൽ വേരിയന്റുകൾക്ക് ഈ പുതിയ സുരക്ഷാ സവിശേഷതകൾ ലഭിക്കും.

ABS വിത്ത് EBD, TCS, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി-കോളീഷൻ ബ്രേക്കിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ആന്റി-സ്ലിപ്പ് റെഗുലേഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റോൾ ഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് എസ്‌യുവിയിൽ ഓഫർ ചെയ്യുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകൾ.

രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

Related posts

Leave a Comment