കു​ശാ​ൽ പെ​രേ​ര​യ്ക്ക് പരിക്ക് ; ട്വ​ൻറി-20 ലോ​ക​ക​പ്പ് ന​ഷ്ട​മാ​യേ​ക്കും

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ബാ​റ്റ്സ്മാ​ൻ കു​ശാ​ൽ പെ​രേ​ര​യ്ക്ക് പരിക്ക് , യു​എ​ഇ വേ​ദി​യാ​കു​ന്ന ട്വ​ൻറി-20 ലോ​ക​ക​പ്പ് ന​ഷ്ട​മാ​യേ​ക്കും . ദ​ക്ഷി​ണാ​ഫ്രി​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ൻറി-20 മ​ത്സ​ര​ത്തി​നി​ടെയാണ് പെ​രേ​ര​യ്ക്ക് കാലിനു പരിക്കേറ്റത് .

ഓ​ൾ​റൗ​ണ്ട​ർ ല​ഹി​രു മ​ധു​ശാ​ങ്ക​യ്ക്കും പ​രി​ക്കു​മൂ​ലം ലോ​ക​ക​പ്പ് ന​ഷ്ട​മാ​കും. ഞാ​യ​റാ​ഴ്ച​യാ​ണ് ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ദ​സൂ​ൻ ശാ​ന​ക​യാ​ണ് ക്യാ​പ്റ്റ​ൻ. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ല​ങ്ക ര​ണ്ടു ട്വ​ൻറി-20 മ​ത്സ​ര​ങ്ങ​ൾ ഒ​മാ​നു​മാ​യി ക​ളി​ക്കും. ഇ​തി​നാ​യി ടീം ​ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് പു​റ​പ്പെ​ടും. ഏ​ഴ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​രം.അ​ബു​ദാ​ബി​യി​ൽ ഒ​ക്ടോ​ബ​ർ 18ന് ​ന​മീ​ബി​യ​യ്ക്കെ​തി​രേ​യാ​ണ് ല​ങ്ക​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​രം.

Related posts

Leave a Comment