കുറുപ്പിനെ തീയറ്റർ ഉടമകൾ വഞ്ചിച്ചെന്ന് പരാതി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളെ സജീവമാക്കിയ ചിത്രമാണ് ദുല്‍ഖർ സൽമാന്റെ കുറുപ്പ് . പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഇതിനിടെ തീയറ്ററുകള്‍ ദുല്‍ഖറിന്റെ നിർമാണ കമ്പനിയോട് വഞ്ചന കാണിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാർ അനുമതി നൽകിയതെങ്കിലും ഇതിന് വിരുദ്ധമായി പല തീയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിർമാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് അറിയിച്ചു. കൂടുതല്‍ ആളുകളെ കയറ്റിയ തീയറ്ററുകള്‍ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തീയറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തീയറ്ററുകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.പരാതിയിന്മേല്‍ നടപടി എന്ന നിലയില്‍ തീയറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിർമാതാക്കള്‍ക്ക് നല്‍കണമെന്നും സിസിടിവി ഫൂട്ടേജ് ആവശ്യപ്പെടുമ്പോല്‍ നല്‍കണമെന്നും ഔദ്യോഗിക കുറിപ്പിലൂടെ തീയറ്റര്‍ ഉടമകളോട് സംഘടന നിര്‍ദേശിച്ചു.

Related posts

Leave a Comment