‘ കുറുപ്പ് ‘ പ്രദർശനത്തിൽ സാമ്പത്തിക തട്ടിപ് ; തട്ടിപ്പ് നടത്തിയ തിയേറ്റർ ഉടമകൾക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് പ്രർശനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിയേറ്റർ ഉടമകൾക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം.
ഇന്ന് ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് ആവശ്യം ഉയർന്നത്.50 ശതമാനം ആളുകൾക്ക് പ്രവേശനം ഉള്ളപ്പോൾ ചില തിയേറ്ററുടമകൾ കൂടുതൽ ആളുകളെ തിയേറ്ററിനുള്ളിൽ പ്രവേശിപ്പിച്ചു.

ഇത് സർക്കാറിനും നിർമ്മാതാവിനും വലിയ നഷ്ടം ഉണ്ടാക്കി. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നു.തിയേറ്ററുകളുടെ സിസിടിവി പരിശോധിക്കുവാനും തട്ടിപ്പു നടത്താതിരിക്കാൻ തിയേറ്ററുകളിൽ ടിക്കറ്റ് മിഷൻ സ്ഥാപിക്കാനും തീരുമാനമായി. തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കുന്നതിൽ കുഴപ്പമില്ലെന്ന് ഫിയോക് സംഘടന അറിയിച്ചു.

കുറുപ്പ് 50 കോടി ക്ലബും കടന്നു മുന്നേറുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related posts

Leave a Comment