കുറുംമ്പ സമുദായം സംവിധായകൻ വിജീഷ് മണിയെആദരിച്ചു

അഗളി: അട്ടപ്പാടി ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ, ആദ്യമായി കുറുംമ്പ ഭാഷയിൽ സിനിമ ചെയ്ത് ഓസ്കറിലെത്തിച്ച സംവിധായകൻ വിജീഷ് മണിയ്ക്ക് കുറുംമ്പ ഗോത്ര സമൂഹം സ്നേഹധാരമായി “മല്ലു മണ്ഡറെ” അണിയിച്ച് ആദരിച്ചു. അഗളി എ.സ്.പി പദം സിംഗ് ഐ.പി.സ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ ട്രൈബൽ ഹെൽത്ത് ഡോ. പ്രഭുദാസ്, എ.സി.ഫ്.സ് സെക്രട്ടറി രാജേഷ്, അഗളി ടി.ഇ.ഒ സുധീപ് , വി. എം ലത്തീഫ്, ഷറഫുദീൻ, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സംവിധായകൻ വിജീഷ് മണി കുറുംമ്പ കലാക്കാരൻമാർക്ക്വസ്ത്രം നൽകി അനുഗ്രഹം ഏറ്റുവാങ്ങി. ചടങ്ങിൽ കുറുംമ്പ കവിയും ഗായകനുമായ പണലി.കെ യും ഉഷ സഹദേവൻ, സിന്ധു പഴനി, ചെല്ലി കന്തൻ, കാളി ശിവലിങ്കൻ, ജോമോൾ അനീഷ്, സുന്ദരൻ കാടൻ, കാടൻ ലിങ്കൻ എന്നിവർ തനതു പാട്ടും നൃത്തവും അവതരിപ്പിച്ചു. കേരളത്തിലെ അട്ടപ്പാടിയിൽ ഗോത്ര സമൂഹം സംസാരിക്കുന്ന കുറുംമ്പ ഭാഷയിൽ ആദ്യമായി ചെയ്ത “മ് മ് മ് ” (സൗണ്ട് ഓഫ് പെയിൻ) സിനിമയെ സംസ്ഥാന അവാർഡിൽ ഉൾപ്പെടുത്തി പ്രോത്സാഹിപ്പിക്കണമെന്നു സംവിധായകൻ വിജീഷ് മാണി അഭ്യർഥിച്ചു. ഈ വർഷത്തെ ഓസ്‌കാറിന്റെ ചുരുക്ക പട്ടികയിലും , പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായും “മ് മ് മ് ” (സൗണ്ട് ഓഫ് പെയിൻ) തിരഞ്ഞെടുത്തിരുന്നു.

Related posts

Leave a Comment