“കുന്നത്ത് അരിയൻ” അനുസ്മരണ ദിനം സെപ്റ്റംബർ 22 ന്

കരുവണ്ണൂർ: പ്രമുഖ സ്വാതന്ത്യസമരസേനാനിയും കോൺഗ്രസ്സ് നേതാവും ഗ്രാമപഞ്ചായത്ത് മെമ്പറും സഹകാരിയുമായിരുന്ന കുന്നത്ത് അരിയൻ (ചെറിയ അരിയൻ) വിട പറഞ്ഞിട്ട് 6 വർഷം പിന്നിടുകയാണ്.1915 ൽ കർഷകതൊഴിലാളി കുടുംബത്തിൽ പിറന്ന അരിയൻ ജീവിത
കാലമത്രയും സംഭവബഹുലമായിരുന്നു. അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തി വാഴുന്നകാലം. പ്രാഥമിക വിദ്യാഭ്യാസം നേടിയപ്പോഴേയ്ക്കും ദേശീയ പ്രസ്ഥാനവും സ്വതന്ത്ര്യസമരാവേശവും മനസ്സിനെ കിഴക്കി കഴിഞ്ഞിരുന്നു. ക്വിറ്റ് ഇന്ത്യസമരത്തിന്റെ ഭാഗമായി നടന്ന ഉള്ളിയേരി പാലം പൊളിക്കൽ നടുവണ്ണൂർ സബ്ബ് റജിസ്ട്രാർ ഓഫീസ് തീവെപ്പ് തുടങ്ങിയ സമരപോരാട്ടങ്ങളിൽ പങ്കാളിയായി തുടർന്ന് മാസങ്ങളോളം മലയോരമേഖലകളിൽ കർഷകതൊഴിലാളികൾക്കിടയിൽ ഒളിവിൽ കഴിയേണ്ടിവന്നിരുന്നു. നടുവണ്ണൂരിലും പരിസരപ്രദേശങ്ങളിലേയും അധ:സ്ഥിത പിന്നോക്കവിഭാഗങ്ങളെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതിലും അവരുടെ സാമൂഹികപുരോഗതിയിലും അരിയൻ അവിസ്മരണീയ പങ്ക് വഹിച്ചിരുന്നു.

1963ൽ നടുവണ്ണൂർ പഞ്ചായത്ത് പ്രഥമഭരണസമിതിയിൽ അംഗമായിരുന്നു. വർത്തമാനകാലത്തെപോലെ അധികാരവും സാമ്പത്തീകഭദ്രതയും ഉണ്ടായിരുന്നില്ലെങ്കിൽ പോലും ഭരണസമിതിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സൗകര്യങ്ങക്കിലേറെയും. തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് വീട് എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകൾക്ക് മുൻപ് അന്നത്തെ ഐക്യമുന്നണി സർക്കാർ ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയപ്പോൾ നടുവണ്ണൂർ പഞ്ചായത്തിൽ ഇത് യാഥാർത്തികമാക്കുന്നതിലും മുന്നണിപോരാളിയായി അരിയൻ ഉണ്ടായിരുന്നു. അരുതായ്മകൾ എവിടെ കണ്ടാലും ചോദ്യംചെയ്യുന്നതിലും തിരുത്തിക്കുന്നതിലും ഒരുമടിയും അദ്ദേഹം കാണിച്ചിരുന്നില്ല. ചിലപ്പോഴൊക്കെ ഒരുവ്യവഹാരിയായി മാറുമ്പോൾ നിയമവിദഗ്ദരെപോലും വെല്ലുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ആംഗ്യ ഭാഷയും മുഖഭാവവും ശ്രദ്ധേയമായിരുന്നു.

കോൺഗ്രസ്സ് മണ്ഡലം,ബ്ലോക്ക് ഭാരവാഹി, ദളിത് കോൺഗ്രസ് ജില്ലാ സെക്രെട്ടറിയായും
പ്രവർത്തിച്ച അരിയൻ കക്ഷിരാഷ്ട്രയത്തിനുമപ്പുറം വിപുലമായ സുഹൃത്ത് വലയത്തുനടമയുമായിരുന്നു. വിശ്വസിച്ച ആശങ്ങളിലും നിലപാടുകളിലും ഒരിക്കലും മാറ്റംവരുത്താൻ തയ്യാറായിരുന്നില്ല. സ്ഥിരമായി ധരിക്കാറുള്ള തൂവെള്ള
ഖാദിവസ്ത്രത്തിന്റെ വെൺമ പൊതുജീവിതത്തിലും അവസാനശ്വാസംവരെയും നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Related posts

Leave a Comment