കെ.ടി ജലീലിനെതിരെ സഭയിൽ പ്രതിഷേധം

തിരുവനന്തപുരം‌: ചോദ്യോത്തര വേളയിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയ കെടി ജലീലിനെതിരെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെയാണ് ഉപചോദ്യം ചോദിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ മകനെതിരെയും ജലീൽ പരാമർശം നടത്തിയത്. എന്നാൽ, അത് സംബന്ധിച്ചുള്ള വിവരങ്ങൾ തന്റെ കയ്യിലില്ലെന്ന് മന്ത്രി വി.എൻ വാസവൻ മറുപടി നൽകി. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപത്തെക്കുറിച്ച് പരിശോധിച്ച് മാത്രമേ മറുപടി നൽകാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.
‌ഇതിനിടെ, ജലീലിന്റെ ചോദ്യത്തിൽ പ്രതിഷേധവുമായി ലീഗ് എംഎൽമാർ എഴുന്നേറ്റു. ഇത് കീഴ്വഴക്കത്തിന്റെ ലംഘനമാണെന്ന് അവർ ഉന്നയിച്ചു. ഇതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശനും വിഷയിത്തിൽ ഇടപെട്ടു. ചോദ്യോത്തരവേള വ്യക്തിപരമായ ആക്ഷേപമുന്നയിക്കേണ്ട ഇടമല്ലെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് ചോദ്യമായി ഉന്നയിച്ചത് ശരിയായില്ല. ഇത്തരം കീഴ്വഴക്കങ്ങൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപചോദ്യത്തിനുള്ള അവസരം മാത്രമാണ് നൽകിയതെന്നായിരുന്നു സ്പീക്കർ എം ബി രാജേഷിന്റെ വിശദീകരണം.

Related posts

Leave a Comment