കുണ്ടറയിലെ പീഡന പരാതി ; പരാതിക്കാരിയുടെ പിതാവ് ഉൾപ്പെടെ എട്ടുപേരെ എൻസിപിയിൽ നിന്നും പുറത്താക്കി

കൊല്ലം : കുണ്ടറയിൽ പീഡനപരാതി ഉന്നയിച്ച പരാതിക്കാരിയുടെ പിതാവ് ഉൾപ്പടെ എട്ടു പേരെ എൻസിപി പുറത്താക്കി. എൻ.സി.പി.യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറര വർഷത്തേക്കാണ് പുറത്താക്കിയത്. നേതൃത്വത്തെ വിമർശിച്ചവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്ന ബെനഡിക് വിൽജൻ, ജി. പത്മാകരൻ, എസ്. പ്രദീപ് കുമാർ, രാജീവ് കുണ്ടറ, ജയൻ പുത്തൻ പുരക്കൽ, എസ്.വി. അബ്ദുൽ സലീം, ബിജു ബി., ഹണി വിറ്റോ തൃശൂർ എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പുറത്താക്കിയതെന്ന് സംഘടനാ ചുമതലയുളള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ അറിയിച്ചു.

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്നത് വൻ വിവാദമായിരുന്നു. പരാതി നൽകിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരുന്നത്.

Related posts

Leave a Comment