Cinema
നടൻ കുണ്ടറ ജോണിയുടെ സംസ്‌കാരം നടത്തി, ആയിരങ്ങളുടെ അന്ത്യാഞ്ജലി

കൊല്ലം: അന്തരിച്ച ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ സംസ്‌കാരം കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിൽ സംസ്കരിച്ചു. ഇന്നലെ കടപ്പാക്കട സ്‌പോർട്ട്‌സ് ക്ലബിലും, ഫാസിൽ ഹാളിലും ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നൂറു കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
71ാം വയസിൽ ഹൃദയാസ്തംഭനത്തെ തുടർന്ന് ചൊവ്വാഴ്ചയായിരുന്നു കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുന്നൂറിലധികം സിനിമകളിൽ വേഷമിട്ട കുണ്ടറ ജോണി അവസാനമായി അഭിനയിച്ചത് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന സിനിമയിലാണ്. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.
കഴുകൻ, അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ, സ്ഫടികം, ബൽറാം വി എസ് താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, സാഗരം സാക്ഷി, നാടോടിക്കാറ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെയാണ് മലയാളികൾ കുണ്ടറ ജോണിയെ ഓർമിക്കുന്നത്.
വിവിധ തുറകളിൽ പെട്ട ആയിരങ്ങൾ അന്തിമോപചാരമർപ്പിക്കാനെത്തി.
Cinema
മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Cinema
സർക്കാരിന്റെ ഇ- ടിക്കറ്റ് ആപ്പിനോട് മുഖംതിരിച്ച് തിയേറ്ററുകൾ; പ്രതിസന്ധിഘട്ടത്തിൽ പരീക്ഷണത്തിനില്ലെന്ന് ഫിയോക്

തിരുവനന്തപുരം: കോവിഡ് കാലത്ത് കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നൽകി പറ്റിച്ച സർക്കാരിന്റെ വാക്ക് വിശ്വസിച്ച് ഇ-ടിക്കറ്റ് ആപ്പുമായി സഹകരിക്കേണ്ടതില്ലെന്ന് സിനിമാ തിയേറ്റർ ഉടമകളുടെ സംഘടന. സിനിമാ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനായി സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ വരുന്ന മൊബൈല്‍ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കി.
‘എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സജ്ജീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ പണം വാങ്ങി സിനിമയുടെ പ്രചാരണത്തില്‍ ഉള്‍പ്പെടെ സ്വാധീനം ചെലുത്തുന്നതായി ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇതിനെതിരേയാണ് ഫിയോക് രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ മുന്നില്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ലെന്നും അത് തിയേറ്റററില്‍ നടപ്പക്കാന്‍ ഉദ്ദേശമില്ലെന്നും ഫിയോക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു മിഷനും കൃത്യമായി ആ ടെക്‌നോളജി ബേസില്‍ മുന്നോട്ടുപോകുന്നില്ല. തിയേറ്ററില്‍ ആളുകള്‍ വന്ന് വരിനില്‍ക്കുമ്പോള്‍ ആപ്പ് പണിമുടക്കിയാല്‍ എന്തു ചെയ്യും. ടിക്കറ്റിന്റെ സര്‍വീസിനായി ഏജന്‍സിയെ വയ്ക്കുമ്പോള്‍ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് പങ്കുവരുന്നത്. അതില്‍ നിന്നാണ് ഞങ്ങള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും പണം കൊടുക്കുന്നത്. അങ്ങനെയൊരു പദ്ധതിയോട് താല്‍പര്യമില്ല. അത് നടപ്പാക്കാന്‍ സമ്മതിക്കുകയില്ല. ഞങ്ങള്‍ കൃത്യമായി ആഴ്ചതോറും ഷെയര്‍ നല്‍കുന്നുണ്ട്. ഇവരുടെ കണ്ണില്‍ തിയേറ്ററുടമകള്‍ വലിയ പണക്കാരാണ്. തല്‍ക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെ.എസ്.ആര്‍.ടി.സിയ്‌ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല.
ആദ്യം സര്‍ക്കാര്‍ തിയേറ്ററുകളില്‍ വക്കട്ടെ. ആറുമാസം പ്രവര്‍ത്തനക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ല. ഏത് ആപ്പിലൂടെ ടിക്കറ്റ് എടുക്കണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തിയേറ്ററില്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും ഫിയോക് വിമര്‍ശിച്ചു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് തിയേറ്റര്‍ നടത്തുന്നത്. വൈദ്യുതി ചാര്‍ജ് കുത്തനെ കൂടുന്നു. കോവിഡ് കാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പക്ഷേ ഒന്നും ചെയ്തു തന്നില്ല. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഇരുപത് മാസത്തോളം ഞങ്ങള്‍ കഷ്ടപ്പെട്ടു. പലരും പട്ടിണി കിടന്നു. ആരു തിരിഞ്ഞു നോക്കിയില്ല.
ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും കിട്ടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു ടിക്കറ്റിന് 25 രൂപ മുതല്‍ അധികം ഈടാക്കി വന്‍ ലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും ഈ നീക്കത്തിന് പിന്നിലുണ്ട്. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള പ്രധാനഘടകങ്ങളിലൊന്ന്. 18ശതമാനം ജി.എസ്.ടി.ക്കും 8.5 ശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തില്‍ മൂന്നുരൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്.
Cinema
അന്താരാഷ്ട്ര ചലച്ചിത്രമേള; കലൈഡോസ്‌കോപ്പിൽ എട്ട് സിനിമകൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവാ ഷാ സംവിധാനം ചെയ്ത ‘ബഹദൂര്‍- ദ ബ്രേവ്, സൗരവ് റായുടെ ‘ഗുരാസ്, അനുരാഗ് കശ്യപിന്റെ ‘കെന്നഡി’, സന്തോഷ് ശിവന്റെ ‘മോഹ’, ജയന്ത് സോമാല്‍ക്കറിന്റെ ‘സ്ഥല്‍’, കരണ്‍ തേജ്പാലിന്റെ ‘സ്റ്റോളന്‍’,ഡോ.ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’, റോജിന്‍ തോമസിന്റെ ‘ഹോം’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.കോവിഡ് 19 രോഗവ്യാപനകാലത്ത് നേപ്പാളി കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ച ദുരിതങ്ങളാണ് ‘ബഹദൂര്‍- ദ ബ്രേവ്’ ചിത്രീകരിക്കുന്നത്. സ്‌പെയിനിലെ 71ാമത് സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നവാഗത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണിത്. ടിങ്കിള്‍ എന്ന വളര്‍ത്തുനായയുടെ തിരോധാനത്തെപ്പറ്റി അന്വേഷിച്ചിറങ്ങുന്ന ഗുരാസ് എന്ന കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയായ ‘ഗുരാസി’ന് ചെക് റിപ്പബ്‌ളിക്കിലെ കാര്‍ലോവി വാരി ചലച്ചിത്രമേളയില്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തിയ അനുരാഗ് കശ്യപിന്റെ ‘കെന്നഡി’ മുംബൈയില്‍ ലോക് ഡൗണ്‍ കാലത്ത് വ്യാപകമായ പോലീസ് അഴിമതിയെ മറനീക്കി കാണിക്കുന്നു. 52ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ സന്തോഷ് ശിവന്റെ ‘മോഹ’മിത്തുകളുടെ പശ്ചാത്തലത്തില്‍ പ്രണയം,തൃഷ്ണ, അധികാരം, ഹിംസ എന്നിവയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുകയാണ്. സംഭാഷണങ്ങളില്ലാത്ത ഈ ചിത്രം ആഖ്യാതാവിന്റെ വിവരണത്തിലൂടെയും കഥാപാത്രങ്ങളുടെ ശരീരഭാഷയിലൂടെയുമാണ് ആശയങ്ങള്‍ അവതരിപ്പിക്കുന്നത്.ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നെറ്റ് പാക് അവാര്‍ഡ് നേടിയ ചിത്രമാണ് ‘സ്ഥല്‍’. മേളയിലെ ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഏകചിത്രമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വളര്‍ന്നു വരുന്ന പ്രതിഭകളെ കണ്ടത്തെുന്ന പാക്കേജ് ആണിത്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹത്തിന്റെ യാഥാസ്ഥിതിക സ്വഭാവത്തെ ചോദ്യം ചെയ്യുകയാണ് ഈ ചിത്രം. ഈ വര്‍ഷത്തെ വെനീസ് മേളയിലും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിന്റെ ലണ്ടന്‍ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ‘സ്റ്റോളന്‍’. ഒരു ഗ്രാമീണ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അഞ്ചു വയസ്സുള്ള കുഞ്ഞ് അമ്മയില്‍നിന്നും തട്ടിപ്പറിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രം ആവിഷ്‌കരിക്കുന്നത്.എസ്റ്റോണിയയിലെ താലിന്‍ ബ്‌ളാക് നൈറ്റ്‌സ് ഫെസ്റ്റിവലില്‍ ആദ്യപ്രദര്‍ശനം നടത്തിയ ‘അദൃശ്യജാലകങ്ങള്‍’ അധികാരമോ ആനുകൂല്യങ്ങളോ ഇല്ലാത്ത സാധാരണ മനുഷ്യര്‍ യുദ്ധം, ഫാസിസം എന്നിവയുടെ പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണ്. മികച്ച മലയാള ചിത്രത്തിനുള്ള 2021ലെ ദേശീയ പുരസ്‌കാരം നേടിയ ‘ഹോം’ പിതൃപുത്രബന്ധത്തിന്റെയും തലമുറകള്‍ തമ്മിലുള്ള വിടവിന്റെയും ഹൃദയഹാരിയായ ആവിഷ്‌കാരമാണ്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login