പീഡനക്കേസ് വഴിതിരിച്ചുവിടുന്നു, വാദിയെ പ്രതിയാക്കി മുഖ്യമന്ത്രിക്കു പരാതി

കൊല്ലംഃ കുണ്ടറയില്‍ എന്‍സിപി നേതാക്കള്‍ യുവതിയെ അപമാനിച്ച സംഭവം വഴിതിരിച്ചു വിടാന്‍ നീക്കം. കേസില്‍ യുവതി ആരോപണമുന്നയിച്ച എന്‍സിപി മുന്‍ നേതാവും റിയല്‍ എസ്റ്റേറ്റ് ഉടമയുമായ ജി. പത്മാകരന്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ മറ്റൊരു പരാതിയുമായി രംഗത്തു വന്നതാണു പുതിയ വഴിത്തിരിവ്. യുവതിക്കും അവരുടെ പിതാവിനുമെതിരേ ക്രിമിനല്‍ ഗൂഢോലോചനയ്ക്കു കേസെടുക്കണമെന്നാണ് പത്മാകരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ മെയിലിലാണ് പരാതി നല്‍കിയത്.

വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട പീഡന കേസ് ഒത്തുതിര്‍പ്പാക്കാന്‍ അണിയറയില്‍ വലിയ നീക്കം നടക്കുമ്പോഴാണ് അതിന് ആക്കം കൂട്ടി വേട്ടക്കാരുടെ അപ്പീല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. അനുകൂല നടപടിയുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. എന്‍സിപി മുന്‍ നേതാവിന്‍റെ മകളാണു പരാതിക്കാരി. ഇതേ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് പത്മാകരന്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ കേസുകള്‍ക്ക് ആധാരം. എന്‍സിപി നേതാവിന്‍റെ മകള്‍ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തു വന്നിരുന്നു. ജില്ലയില്‍ വ്യാപകമായിരുന്ന ഇടത്- ബിജെപി അഡ്ജസ്റ്റ്മെന്‍റ് രാഷ്‌ട്രീയത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് കുണ്ടറയില്‍ സംഭവിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ യുവതിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ തുടങ്ങി. പ്രചാരണകാലത്തും അല്ലാത്തപ്പോഴും തന്നെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കു വിളിച്ചു വരുത്തി ആക്ഷേപിക്കുകയും കൈയില്‍ കടന്നു പിടിക്കുകയും ചെയ്തു എന്നാണു യുവതി ഉന്നയിക്കുന്ന ആക്ഷേപം. ഈ കേസ് മാന്യമായി ഒത്തുതീര്‍ക്കണണെന്ന് ഇരയുടെ പിതാവിനോടു ഫോണില്‍ നേരിട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടതാണ് സംസ്ഥാന രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയത്.

ശശീന്ദ്രന്‍റെ രക്ഷയ്ക്ക് മുഖ്യമന്ത്രി എത്തിയതോടെ, തന്‍റെ പരാതി അട്ടിമറിക്കപ്പെട്ടെന്നു മനസിലാക്കിയ യുവതി, പരാതിയുമായി ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ്. കോടതിയെ സമീപിക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ കേസ് മുറുകും. അതോടെ മന്ത്രിയടക്കം കുടുങ്ങുമെന്ന അപകടം മുന്നില്‍ കണ്ടാണ് വേട്ടക്കാരന്‍ പരാതിയുമായി മുഖ്യമന്ത്രിയെത്തന്നെ സമീപിച്ചത്. തനിക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണു യുവതിക്കും പിതാവിനുമെത്രേ പത്മാകരന്‍ പരാതിപ്പെട്ടിരിക്കുന്നത്. വിരോധമുള്ളവര്‍ക്കെതിരേ മുന്‍പും യുവതി പരാതിപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്നും ഹോട്ടലുടമ പറയുന്നു. തനിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും അതിന് ഏത് അന്വേഷണത്തിനും തയാറാണെന്നുമാണ് പത്മാകരന്‍റെ നിലപാട്. തനിക്കു കിട്ടിയ പരാതി മുഖ്യമന്ച്രി പോലീസിനു കൈമാറിയാല്‍ പീഡനക്കേസിലെ പരാതിക്കാരിയായ യുവതി പ്രതിയാകും. തന്‍റെ പരാതി ൨൨ ദിവസം പൂഴ്ത്തിവച്ച കുണ്ടറയിലെ പോലീസ് തന്നെ വേട്ടയാടുമെന്നും യുവതി പ‌റയുന്നു.

Related posts

Leave a Comment