കുണ്ടറ പീഡന കേസ് ; മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി

തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ലോകായുക്തയിൽ പരാതി. കുണ്ടറ പീഡന കേസുമായി ബന്ധപ്പെട്ടാണ് പരാതി. ഭാരതീയ നാഷണൽ ജനതാദൾ പാർട്ടിയുടെ യുവജനവിഭാഗമായ യുവജനതയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും വിവരാവകാശ പ്രവർത്തകനുമായ പായ്ച്ചിറ നവാസാണ് പരാതി നൽകിയിരിക്കുന്നത്.

കുണ്ടറയിലെ പെൺകുട്ടിയുടെ പിതാവിനെ വിളിക്കുകയും ഒത്തുതീർപ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ മുഖ്യമന്ത്രിയ്ക്ക് അടിയന്തര നിർദേശം നൽകി ഉത്തരവുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.

പൊതുതാൽപര്യത്തെ മാനിച്ചും പരാതിയുടെ ഗൗരവം കണക്കിലെടുത്തും പരിഹാരത്തിനായാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും നവാസ് പരാതിയിൽ പറയുന്നു. അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ ശശീന്ദ്രൻ നടത്തിയതായും ഇനി നിയമപരമായി മന്ത്രിയായി തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

കുണ്ടറയിൽ എൻ.സി.പി. നേതാവ് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ, പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ശശീന്ദ്രൻ യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ഫോൺ സംഭാഷണം പുറത്തെത്തിയിരുന്നു. തുടർന്ന് വിഷയം വിവാദമായി

Related posts

Leave a Comment