കുണ്ടറ പീഡനക്കേസ് ; സര്‍ക്കാരിന്‍റെ കപട സ്ത്രീപക്ഷ വാദം​ പുറത്തുവന്നു- വി.ഡി സതീശന്‍

കോട്ടക്കല്‍: കുണ്ടറ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ട മന്ത്രിയെ ന്യായീകരിക്കുന്നതിലൂടെ സര്‍ക്കാരിന്‍റെ കപട സ്ത്രീപക്ഷ വാദമാണ്​ പുറത്തുവന്നതെന്ന് ​പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍.കോട്ടക്കലില്‍ അന്തരിച്ച പി.കെ വാര്യരുടെ വസതി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു വി.ഡി സതീശന്‍.ശശീന്ദ്രന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ്​ ചീറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരില്‍ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു. സി.പി.എം നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്​. കേസ്​ സി.ബി.ഐ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment