Kerala
യുഡിഎഫിനുണ്ടായ വിജയം പ്രവാസി കൂട്ടായ്മയുടെ കൂടി വിജയമാണെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ വിജയം പ്രവാസി കൂട്ടായ്മയുടെ കൂടി വിജയമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് – ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഒഐസിസി ഇൻകാസ് പ്രവർത്തകർ പ്രത്യേക പ്രചരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരമാവധി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനും കഴിഞ്ഞു. പ്രവാസികളെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് എൽഡിഎഫിൻ്റെ പരാജയം.
തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് തിരിച്ചറിവുണ്ടാകാതെ ലോക കേരളസഭ സംഘടിപ്പിക്കുവാനുള്ള തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിലെ ജനം സംസ്ഥാന സർക്കാരിനെതിരെ വിധി എഴുതി കഴിഞ്ഞു. ഭരണ വിരുദ്ധ വികാരത്തിൻ്റെ നേർ പ്രതിഫലനമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. കേന്ദ്രത്തിൽ ഇന്ത്യാ മുന്നണിയുടെ ശക്തമായ മുന്നേറ്റം ശുഭ സൂചനയായി കാണണം. പ്രതിപക്ഷം കൂടുതൽ ശക്തമായതോടെ മോദിയുടെ ഗർവ് ഇനി വില പോകില്ല. പ്രവാസി പ്രശ്നങ്ങൾ കൂടുതലായി സഭയിൽ ഉന്നയിക്കാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നൽകുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
Kerala
വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കും: വി ഡി സതീശൻ
പാലക്കാട്: വരുന്ന തെരഞ്ഞെടുപ്പിൽ വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെയും അദ്ദേഹം ഉയർത്തി കാട്ടുന്ന രാഷ്ട്രീയത്തെയും നെഞ്ചിലേറ്റിയിരിക്കുന്നു. പാലക്കാട് മാത്രമല്ല ചേലക്കരയും യുഡിഎഫ് തിരികെ പിടിക്കും. അത്രമേൽ പിന്തുണ കേരളമാകെ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്നു. ഈ സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ പ്രതിഷേധിക്കുവാൻ ജനങ്ങൾ ഒരു സുവർണ്ണ അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സിപിഎം സഹയാത്രികർ പോലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. പിണറായി വിജയൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും സമുന്നതനായ നേതാവ് പോലും ഈ ഭരണത്തെ ജനങ്ങളും പ്രവർത്തകരും മടുത്തതായി തുറന്നു കാട്ടിയിരുന്നു. നാട്ടിൽ വർഗീയത ആഴത്തിൽ പടർത്തി മതേതര ജനാധിപത്യ ചേരിയെ തകർക്കുവാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെതിരായ പോരാട്ടം യുഡിഎഫ് ആണ് നയിക്കുന്നത്. രണ്ടാമത് എത്തുവാൻ വേണ്ടി അല്ല സിപിഎം ഈ തെരഞ്ഞെടുപ്പിൽ നിലകൊള്ളുന്നത്. മറിച്ച് ബിജെപിയുടെ വിജയത്തിനുവേണ്ടി വഴിയൊരുക്കുന്ന സമീപനമാണ് സിപിഎം പുലർത്തുന്നത്. കേരളത്തിൽ സംഘപരിവാറിന് ഒരു ഇടം ഉണ്ടാക്കി നൽകുവാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനും സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന് എതിരായിട്ടുള്ള ജനവിധിയാകും പാലക്കാട് നൽകുക. യുഡിഎഫിന് എല്ലാകാലത്തും നെഞ്ചിലേറ്റിയ പാലക്കാട്ടെ ജനത രാഹുലിനെ ഉജ്വലഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും കേരളത്തിലെ രാഷ്ട്രീയ ഗതിമാറ്റത്തിനുള്ള തിരികൊളുത്തിലാകും ഇവിടുത്തെ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോരിച്ചൊരിയുന്ന മഴയിലും, ചോരാത്ത ആവേശവുമായി യുഡിഎഫ് റോഡ് ഷോ
പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കപ്പെട്ട റോഡ് ഷോ മേഴ്സി കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആയിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ടു നീങ്ങിയത്. റോഡ് ആരംഭിച്ച് കുറച്ചു സമയത്തിനകം കനത്ത മഴ പെയ്തെങ്കിലും കാലാവസ്ഥയെ അതിജീവിച്ച് ആവേശത്തിരയിളക്കി റോഡ് ഷോ വലിയ മുന്നേറ്റമായി. റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്നവരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് റോഡ് ഷോ മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽഎ, എൻ ഷംസുദ്ദീൻ എംഎൽഎ, പി കെ ഫിറോസ്, മരക്കാർ മാരായമംഗലം, സി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Kasaragod
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം 6 ആയി
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര് വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News18 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login