മുന്‍കേന്ദ്രമന്ത്രി കുമാരമംഗലത്തിന്‍റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹിഃ രാജ്യതലസ്ഥാനത്ത് വീണ്ടും ചോരയുടെ ഗന്ധം. മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പി. കുമാരമംഗലത്തിന്‍റെ ഭാര്യ കിട്ടി കുമാരമംഗലം ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകം എന്നു സംശയിക്കുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അറിയിച്ചു. രണ്ടു പേര്‍ക്കായി തെരച്ചില്‍ നടത്തുന്നു.

പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ നിയമ വകുപ്പ് മന്ത്രിയായിരുന്നു കുമാരമംഗലം. പിന്നീടു പാര്‍ട്ടി വിട്ടുപോയി. 2000 ല്‍ അന്തരിച്ചു.

Related posts

Leave a Comment