Kannur
തട്ടം വിവാദം; അനിൽ
കുമാറിനെ തള്ളി എംവി.ഗോവിന്ദൻ

കണ്ണൂർ: തട്ടം വിവാദത്തിൽ അനിൽ
കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ. വസ്ത്രധാരണം ഓരോ വ്യക്തിയുടെ ജനാധിപത്യ അവകാശത്തിന്റെ ഭാഗമാണ്. അതിൽ ആരും അതിൽ കടന്നു കയറേണ്ട. ഭരണഘടന ഉറപ്പ് നൽകുന്ന കാര്യമാണ് വസ്ത്രധാരണ സ്വാതന്ത്ര്യം. ഹിജാബ് പ്രശ്നം ഉയർന്ന് വന്നപ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അനിൽ കുമാറിന്റെ പരാമർശം പാർട്ടി നിലപാടിന് വിരുദ്ധമാണ്. ആര് പ്രസ്താവനയിൽ ഉറച്ച് നിന്നാലും ഇതാണ് പാർട്ടി നിലപാടെന്നും എം വി ഗോവിന്ദൻ കണ്ണൂർ തളിപ്പറമ്പിൽ പറഞ്ഞു.
Kannur
യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ, ഒളിവിൽ കഴിയുന്ന പ്രതിക്ക് പൊലീസ് കാവലിൽ പരീക്ഷ

കണ്ണൂർ: പഴയങ്ങാടിയില്‍ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവലില്‍ പരീക്ഷ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പോലീസ് എഫ്ഐആറിൽ പറയുന്ന കേസിലെ പത്താം പ്രതിയും മാടായി കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ഷഹുര്‍ അഹമ്മദ് ആണ് മാടായി കോളേജിൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയത്. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ രംഗത്ത് വന്നു. ഇതിന് പിന്നാലെ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവൽ ഏർപ്പെടുത്തി പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളേജിൽ കെഎസ്‌യു പ്രതിഷേധം തുടരുകയാണ്.
Kannur
നവകേരള ജനസദസ്സ്: സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ

കണ്ണൂർ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന ജന സദസ്സുകൾ സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പോലും കേൾക്കാനോ പരിഹരിക്കാനോ നവ കേരള സദസ്സിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറാകുന്നില്ലെന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരും എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു.
Kannur
ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്, 18,70,000 തട്ടിയതായി പരാതി

കണ്ണൂർ: സ്പോർട്സ് അക്കാദമിയുടെ പേരിൽ 18 ലക്ഷത്തി എഴുപതിനായിരം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണപുരം ചൂണ്ടയിൽ താമസിക്കുന്ന സരീഖ് ബാലഗോപാലന്റെ പരാതിയിൽ ശ്രീശാന്തിന് പുറമേ കർണാടക ഉടുപ്പിയിലെ രാജീവ് കുമാർ , കെ വെങ്കിടേഷ് കിണി എന്നിവർക്കെതിരെയും കേസുണ്ട്. കർണാടകയിലെ കൊല്ലൂരിൽ രാജീവ്കുമാറിന്റെ ഉടമസ്ഥതയിലുള്ള അന്തർവനം റിസോർട്ടിൽ ശ്രീശാന്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് അക്കാദമി നിർമ്മിക്കാം എന്ന് പറഞ്ഞു അതിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഏപ്രിൽ 25 മുതൽ വിവിധ തീയതികളിൽ ആയി 18 ലക്ഷത്തി 70000 രൂപ രാജിവ് കുമാറും വെങ്കിടേഷ് കിണിയും കൈപ്പറ്റുകയും കെട്ടിട നിർമ്മാണം നടത്തുകയോ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് പരാതി ശ്രീശാന്ത് കൂടി പങ്കാളിയായാണ് സ്പോർട്സ് അക്കാദമി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login