Connect with us
inner ad

Kerala

ഓഫീസുകളിൽ ഉച്ചഭക്ഷണമെത്തിക്കാൻ കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’  

Avatar

Published

on

തിരുവനന്തപുരം: വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവര്‍ക്കു മുന്നില്‍ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും.  ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബ്ളിക് ഓഫീസ്പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍,  മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  
കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ്മാര്‍ട്ട്’ വഴി ഉച്ചയൂണിന് ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭ്യമാകും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓര്‍ഡര്‍ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്സല്‍ ഉച്ചയ്ക്ക് 12നു മുമ്പായി ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. ഉപഭോക്താവിന്‍റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
പദ്ധതിക്കായി ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി  പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴിവാക്കി പകരം സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക.  സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.  
ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുമുള്ള വിദഗ്ധ പരിശീലനം ഇതിനകം പൂര്‍ത്തിയായി. സെന്‍ട്രല്‍ കിച്ചണിന്‍റെ പ്രവര്‍ത്തനവും  ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍  പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനു ശേഷം എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Choonduviral

പിണറായിയുടെ സ്ഥാനാർത്ഥി ആനിയോ സുരേന്ദ്രനോ…? രേവന്ത് റെഡ്ഡി

Published

on

കൽപ്പറ്റ: വയനാട്ടിൽ പിണറായിയുടെ സ്ഥാനാർഥി ആനി രാജയാണോ അതോ കെ.സുരേന്ദ്രനാണോയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വയനാട്ടിൽ പിണറായി വിജയനാണ് കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്നിലെന്നാണ് ഞാൻ മനസിലാക്കുന്നത്. തന്റെയും കുടുംബത്തിന്റെയും അഴിമതികേസുകളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ മോദിയുമായി സന്ധി ചെയ്‌തിരിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
യു.ഡി.എഫിന്റ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻറെ മകൾ പോലും അഴിമതിയിൽ പങ്കാളിയാകുന്നതാണ് നമ്മൾ കാണുന്നത്.

പിണറായിയും കുടുംബവും സ്വർണ്ണക്കടത്ത് കേസിൽ വരെ പങ്കാളികളാണ്. എന്നാൽ ഇ ഡി യും ആദായ നികുതി വകുപ്പും പിണറായിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അണികളെ വഞ്ചിക്കുന്ന പിണറായിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ലീ ഡറല്ലെന്നും ‘കമ്മ്യൂണലിസ്റ്റ്’ ലീഡറാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തെലങ്കാനയിലെ 17 സിറ്റുക ളിൽ 14ലും ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രിയെന്ന നിലയിൽ ഉറപ്പു നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ അഡ്വ. ടി സിദ്ദിഖ് എംഎൽഎ നയിക്കുന്ന ‘മൊഹബത്ത് കി ദു ഖാൻ’ തെരഞ്ഞെടുപ്പ് പ്രചരണ ജാഥയിൽ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെര ഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ അധ്യക്ഷനായിരുന്നു. ടി. സിദ്ദിഖ് എംഎൽഎ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പിപി ആലി, മുസ്ലിംലീഗ് മണ്ഡലം ജനറൽസെക്രട്ടറി സലിം മേമന, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി സുരേഷ്, കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്ക്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്. പി.കെ അഷ്റഫ്. പോൾസൻ പൂവക്കൽ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌

Published

on

പാലക്കാട്‌: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌ എത്തുന്നു. ഉച്ചയ്ക്ക് 3മണിക്ക് പാലക്കാട്‌ കോട്ട മൈ താനിയിലാണ് സമ്മേളനം. രണ്ട് മണിക്ക് സമ്മേളന നടപടികൾ ആരംഭിക്കും.
രാഹുൽ ഗാന്ധി ക്ക് പുറമെ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സാദിഖാലി ശിഹാബ് താങ്കൾ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ്‌ എംഎം ഹസ്സൻ, യു ഡി എഫ് സ്ഥാനാർഥി കളായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, അബ്‌ദുൾ സമദ് സമദാനിഎന്നിവർ പ്രസംഗിക്കും.

വിപുലമായ ഒരുക്കങ്ങളാണ് സജീകരിച്ചിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ
ഇറക്കിയശേഷം സിവിൽ സ്റ്റേഷൻ -രാപ്പടി റോഡ്‌, സ്റ്റേഡിയം ബസ് സ്റ്റാൻഡ് ന് മുൻ വശമുള്ള ഗ്രൗണ്ട്, മലമ്പുഴ നൂറടി റോഡ്‌ എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യണം.

മുഴുവൻ പ്രവർത്തകരും
രണ്ട് മണിക്ക് മുൻപായി സമ്മേളന സ്ഥലത്ത് എത്തിച്ചേരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായ മംഗലം, കൺവീനർ പി. ബാലഗോപാൽ, ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ എന്നിവർ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

പ്രചാരണം പ്രൗഢികൂട്ടാൻ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും

Published

on

കൊടുങ്ങല്ലൂർ : പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തിയതോട് കൂടി യുഡിഫ് പ്രചാരണ ഇടങ്ങളിൽ പ്രൗഢി കൂടുകായാണ്. ഇന്നലെ കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും യുഡിഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു.

സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഫ് 20 സീറ്റ് നേടി വൻ വിജയം സമ്മാനിക്കുമെന്നും പ്രചാരണത്തിനിടെ ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured