News
ജില്ലാസംഘടനകളുടെകൂട്ടായ്മ ‘കുട’ ഇഫ്താർ സംഗമംസംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : ജില്ലാ സംഘടനകളുടെ കൂട്ടായ്മ ‘കുട’ ഇഫ്താർ സംഗമം അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു. കുട (കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ) ജനറൽ കൺവീനർ അലക്സ് പുത്തൂരിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൻ്റെ ഉദ്ഘാടനം ഡോ.അമീർ അഹമ്മദ് നിർവ്വഹിച്ചു. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഇഫ്താർ കൺവീനർ എം.എ നിസ്സാം സ്വാഗതമാശംസിച്ചചടങ്ങിന് ബിനോയി ചന്ദ്രൻ നന്ദി രേഖപ്പെടുത്തി. കൺവീനർമാരായ സേവ്യർ ആൻ്റെണി, നജീബ്.പി.വി, ഹമീദ് മധൂർ, അഡ്വ.മുഹമ്മദ് ബഷീർ ,സിറിൽ അലക്സ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മുൻ ഭാരവാഹികളായ സത്താർ കുന്നിൽ, പ്രേംരാജ്, ചെസിൽ ചെറിയാൻ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കാൾ, ജില്ലാ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരളത്തിൻ്റെ സാമൂഹിക മൈത്രിയുടെ സാക്ഷ്യമായ ചടങ്ങിൽ നോമ്പുതുറ യഥാ വിധി നടന്നു.
News
സിപിഎം -സിപിഐ തുറന്ന പോര്
തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാന്‍ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍സ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആര്‍ജിച്ചിരിക്കുകയാണ്.
രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കില്‍ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയില്‍ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷന്‍ പണിമുടക്ക് പൊളിക്കാന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകള്‍ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഇമ്മിണിബല്ല്യ ആഹ്വാനം നല്‍കി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികള്‍ക്കൊപ്പം തോളില്‍ കൈയിടാന്‍ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റില്‍ ആക്ഷന്‍ (ഇല്ലാത്ത) കൗണ്‍സിലവും, സംഘും പിന്നെ വിരലില്‍ എണ്ണാവുന്നവരും ചേര്‍ന്നാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അന്തിച്ചന്തയില്‍ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വര്‍ഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.
ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാന്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാം. ശമ്പള പരിഷ്‌കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടര്‍ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാര്‍ 1973ല്‍ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.
അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോള്‍ മുട്ടിടിക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഇപ്പോള്‍ ഡി.എ വേണ്ട, സറണ്ടര്‍ വേണ്ട, പേറിവിഷന്‍ വേണ്ട, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാല്‍ മതി എന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
Ernakulam
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്. ദോഹയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.
വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
Featured
പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്
പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login