Connect with us
inner ad

Featured

കെ ടി യു സിൻ്റിക്കേറ്റിൻ്റെ യാത്രാപ്പടി വിവാദം: മുൻ എം.പി പി.കെ ബിജുവും കൂട്ടരും എഴുതിയെടുത്തത് ലക്ഷങ്ങൾ

Avatar

Published

on

തിരുവനന്തപുരം: കെ ടി യു സിൻ്റിക്കേറ്റംഗങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ യാത്രാപ്പടി, സിറ്റിംഗ് ഫീസ് ഉൾപ്പെടെ ലക്ഷങ്ങൾ കൈപ്പറ്റിയതായി സർക്കാർ രേഖകൾ. മുൻ എം.പി പി. കെ ബിജു മാത്രം പന്ത്രണ്ടു ലക്ഷത്തിലധികം രൂപയാണ് രണ്ടു വർഷത്തിനിടെ കൈപ്പറ്റിയത്. ബിജുവിനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിലും, യൂണിവേഴ്സിറ്റി വെബ്സൈറ്റിലും, നിയമസഭയിൽ നൽകിയ മറുപടിയിലും കോട്ടയം ജില്ലയിലുള്ള മേൽവിലാസമാണ് നൽകിയിട്ടുള്ളതെങ്കിലുംഎല്ലാ മീറ്റിംഗുകൾക്കും അദ്ദേഹം തൃശ്ശൂർ നിന്നും തിരുവനന്തപുരം വരെയുള്ള യാത്രാപ്പടിയാണ് കൈപ്പറ്റുന്നത്. (തൃശ്ശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പങ്കുള്ളതായ ആക്ഷേപം നിലവിലുണ്ട്) ഓരോ യാത്രക്കും സിറ്റിംഗ് ഫീസിനു പുറമെ പതിനായിരത്തിലധികം രൂപയാണ് യാത്രപടിയായി കൈപ്പറ്റുന്നത്.താമസം കുടുംബസമേതം തലസ്ഥാനത്തും.(ഭാര്യ ഡോ. വിജി വിജയൻ ‘കേരള’യിൽ പ്രൊഫസ്സറാണ്. ) സാങ്കേതിക സർവ്വകലാശാലയിൽ 2021 മുതൽ സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രപടി, സിറ്റിംഗ് ഫീ തുടങ്ങിയ ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച് അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയ്ക്ക് നൽകിയ ഉത്തരത്തിലാണ് സിൻഡിക്കേറ്റ് അംഗങ്ങൾ കൈപ്പറ്റിയ ലക്ഷങ്ങളുടെ കണക്ക് പുറത്തുവന്നത്.2014 ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയുടെ സിൻഡിക്കേറ്റിൽ 2021 മുതൽ ആറുപേരെ കൂടി അധികമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ഇവരാണ് ഏറ്റവും കൂടുതൽ തുക യാത്രാപ്പടി, സിറ്റിംഗ് ഫീസ് ഇനത്തിൽ കൈപ്പറ്റിയതെന്ന് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ നിന്നും വ്യക്തമാകുന്നു.മാത്രമല്ല, ഇവരെ സിൻ്റിക്കേറ്റംഗങ്ങളാക്കിക്കൊണ്ടുള്ള നിയമഭേദഗതിയിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചിട്ടുമില്ല. സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തുക ടിഎ സിറ്റിംഗ്ഫീ, ഇൻസ്‌പെക്ഷൻ ഫീ എന്നീ ഇനത്തിൽ കൈപ്പറ്റുന്നത് കെടിയു വിലെ സിൻഡിക്കേറ്റ് അംഗങ്ങളാണ്. കോളേജ് പരിശോധനയ്ക്ക് ചുമതലപെടുത്തുന്ന കേരള , കാലിക്കറ്റ്,സർവകലാശാല സിണ്ടിക്കേറ്റ് അംഗങ്ങൾ 750 രൂപ കൈപ്പറ്റുമ്പോൾ കെടിയു സിൻഡിക്കേറ്റ് അംഗങ്ങൾ 5000 രൂപ യാണ് ഒരു കോളേജ് ഇൻസ്‌പെക്ഷന് കൈപ്പറ്റുന്നത്.ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയിരിക്കുന്നത് മുൻ എംപി,പി.കെ.ബിജുവാണ്.12,20898 രൂപയാണ് ഈ കാലയളവിൽ കൈപ്പറ്റിയത്.തൊട്ടു പിന്നാലെ പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: സഞ്ജീവ്   10,88777 രൂപയും, തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഡ്വ:സാജു 1084610 രൂപയുമാണ് കൈപ്പറ്റിയത്. പ്രതിമാസം ലഭിക്കുന്ന അസോസിയേറ്റ് പ്രൊഫസ്സരുടെ ശമ്പളത്തിന് പുറമെയാണ് ഡോ: സഞ്ജീവ് ഈ ഭീമമായ തുക പറ്റിയിട്ടുള്ളത്.കാട്ടാക്കട സ്വദേശി അഡ്വ: സാജു വിന് യാത്രപ്പടി കുറവായതുകൊണ്ട് ഏറ്റവും കൂടുതൽ കോളേജുകളിൽ പരിശോധനനടത്തിയതായി കാണിച്ചാണ് 10 ലക്ഷത്തിൽ കൂടുതൽ തുക കൈപ്പറ്റിയത്.കൈപ്പറ്റിയ ടിഎ, സിറ്റിംഗ് ഫീ തുടങ്ങിയവ (ബ്രാക്കറ്റിൽ കൈപ്പറ്റിയ തുക )ഡോ:പി. കെ. ബിജു(12,20898),ഡോ:സഞ്ജീവ്(10,88777), അഡ്വ: ഐ.സാജു  (10,84610)ഡോ: B.S. ജമുന –റിട്ട: കേരള യൂണിവേഴ്സിറ്റി പ്രൊഫ: (628316),ഡോ: വിനോദ് കുമാർ (7,26613), ഡോ:ജി വേണുഗോപാൽ(8,93779)പ്രൊ:പി.ഒ.ജെ ലബ്ബ (5,97273),ഡോ: സതീഷ് കുമാർ(1,85374),സച്ചിൻദേവ് MLA(1,78939),I.B.സതീഷ് MLA(39448),ഡോ:മധുസൂദനൻ(25008),അബ്ദുൽ അസിസ്(9134) വിനോദ് മോഹൻ(16500),U.P.അക്ഷയ് (15000)പുതുതായി നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ മാത്രമാണ് ഭാരിച്ച യാത്രപ്പടി കൈപ്പറ്റിയിരിക്കുന്നത്. സിൻഡിക്കേറ്റ് യോഗത്തിന് പുറമേ പ്രതിമാസം പതിനഞ്ചോളം സബ്കമ്മിറ്റികൾ കൂടുന്നതായും ആക്ഷേപമുണ്ട്. ഡോ: സിസാ തോമസ് വിസി യായിരുന്ന ആറുമാസക്കാലം കമ്മിറ്റികൾ അനാവശ്യമായി കൂടുന്നത് വിസി നിയന്ത്രിച്ചിരുന്നു.ചട്ടവിരുദ്ധമായി, തൃശ്ശൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ യാത്രചെയ്തതായി സ്വയം രേഖപെടുത്തി യാത്രപടി കൈപറ്റിയ   പി.കെ. ബിജുവിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിൽ നിന്നും വിഭിന്നമായി കെടിയു സിൻഡിക്കേറ്റ് അംഗങ്ങൾ നിരന്തരം കൈപ്പറ്റു ന്ന അനധികൃത ടിഎ, സിറ്റിംഗ് ഫീ,ഓണറേറിയം ഇനത്തിലുള്ള ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സമിതി നിവേദനം നൽകി.

Choonduviral

വർഗീയ വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ നടപടി വേണം; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Published

on

ന്യൂഡൽഹി: വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ വർഗീയ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് പരാതിപ്പെട്ടു.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങള്‍ മോദി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

‘വാമൂടിക്കെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രതികരിക്കാനില്ലെന്ന് മറുപടി

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വർഗീയ പരാമശം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

മോദി നടത്തിയ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പരാമര്‍ശത്തില്‍ മോദിക്കെതിരേ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല.രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വർഗീയ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ച്‌ നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്. വർഗീയ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിന്‍റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്നും അദ്ദേഹം വിമർശിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി

Published

on

ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ഗ്രീഷ്മ നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്.

Continue Reading

Featured