കെ ടി യു പരീക്ഷകൾ റദ്ദാക്കി ; കെഎസ്‌യു സമരവിജയം

കൊച്ചി : സംസ്ഥാനത്തെ സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദ് ചെയ്തു.വിവിധ സെമസ്റ്റർ പരീക്ഷകൾ ആണ് റദ്ദ് ചെയ്തത്. ഒട്ടേറെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലും പരീക്ഷകളുമായി മുന്നോട്ടു പോകുന്ന സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. വിദ്യാർത്ഥികളും രക്ഷകർത്താക്കളും വ്യാപകമായി ആശങ്ക പങ്കുവെച്ചിട്ടും അതിനോട് അനുകൂല സമീപനം സ്വീകരിക്കുവാൻ സർവകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും തയ്യാറായിരുന്നില്ല.

സർക്കാരും ഭൂരിഭാഗം കോളേജുകൾ യൂണിയനുകൾ ഭരിക്കുന്ന എസ്എഫ്ഐയും സർവകാലശാലക്കൊപ്പം നിലകൊണ്ട സാഹചര്യത്തിൽ പ്രതിപക്ഷവും കെഎസ്‌യു വും ആണ് സർവകലാശാല ക്കെതിരെ വിദ്യാർഥി പക്ഷത്ത് നിന്നുകൊണ്ട് സമരം നയിച്ചത്. വിവിധ ഘട്ടങ്ങളായി നടന്ന സമരങ്ങളിൽ വലിയ പിന്തുണയാണ് കെഎസ് യു വിനു ലഭിച്ചത്. എന്നാൽ ആദ്യഘട്ട സമരങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്നാണ് അനിശ്ചിത നിരാഹാര സമരത്തിലേക്ക് കെ എസ് യു മുന്നിട്ടറങ്ങിയത്. എൻ എസ് യു ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ ആണ് അനിശ്ചിതകാല സമരത്തിന് നേതൃത്വം നൽകിയത്. ഇതിന്റെ ഭാഗമായി പരീക്ഷ ബഹിഷ്കരണം പ്രഖ്യാപിക്കുകയും വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിവിധ കോളേജുകളിൽ കെ എസ് യു പ്രവർത്തകരെ പോലീസ് മർദ്ദിച്ചത് പ്രതിഷേധങ്ങൾ ശക്തമാക്കുവാൻ കാരണമായി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സമരം കെഎസ്‌യു കൂടുതൽ ശക്തമാക്കുന്ന സാഹചര്യത്തിലും കെ ടി യു പരീക്ഷയുമായി മുന്നോട്ടുപോകുന്ന തീരുമാനത്തിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു.

Related posts

Leave a Comment