Featured
ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ഓംബുഡ്സ്മാൻ നിയമനം വിവാദത്തിൽ
*ഗവർണറുടെ അനുമതി തേടിയില്ല
*സിൻഡിക്കേറ്റിന്റെ നടപടിക്കെതിരെ പരാതി
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ഓംബുഡ്സ്മാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെർച്ച് കമ്മിറ്റി തയ്യാറാക്കിയ പാനലിലില്ലാത്ത കാലടി സംസ്കൃതസർവ്വകലാശാല മുൻ വിസി ഡോ. ധർമ്മരാജ് അടാട്ടിനെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദത്തിൽ. യൂണിവേഴ്സിറ്റി ട്രിബൂണലിനെ നിയമിക്കുന്നതിന് സമാനമായി ഗവർണർ തന്നെ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ധർമ്മരാജ് അടാട്ടിന്റെ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
മന്ത്രി എം.ബി.രാജേഷിന്റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ റാങ്ക് പട്ടിക ശീർഷാസനം ചെയ്യിച്ച് അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകിയാതായി ആരോപിക്കപ്പെട്ട മുൻ വിസിയെ, എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽമാരേയും പ്രൊഫസ്സർമാരേയും ഉൾപ്പെടുത്തി സർക്കാർ തയ്യാറാക്കിയ സെർച്ച് കമ്മിറ്റിയുടെ പാനൽ തള്ളിക്കളഞ്ഞാണ് നിയമിച്ചത്. ഈ പാനലിൽ ധർമ്മരാജ് അടാട്ട് ഉൾപ്പെട്ടിരുന്നില്ല. ഓംബുഡ്സ്മാനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണി ച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച വീജ്ഞാപനപ്രകാരം .അപേക്ഷകരായ ഇരുപതോളം പേരിൽ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷയായ സെർച്ച് കമ്മിറ്റിയാണ് അർഹരായവരുടെ പാനൽ തയ്യാറാക്കിയത്. യുജിസിയുടെയും എഐസിടിഇയുടെയും റെഗുലേഷൻ പ്രകാരം എല്ലാ യൂണിവേഴ്സിറ്റികളിലും വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. മൂന്നുവർഷമാണ് ഓംബുഡ്സ്മാന്റെ കാലാവധി. യൂണിവേഴ്സിറ്റിയിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും വിദ്യാർഥി പ്രവേശനം, അനധികൃത ഫീസ് പിരിവ്,
സ്കോളർഷിപ് വിതരണം,പരീക്ഷ നടത്തിപ്പ്, മൂല്യനിർണയത്തിലെ വീഴ്ച, സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം തുടങ്ങിയവയിലെ പരാതികളിൽ തീർപ്പ് കൽപ്പിക്കേണ്ട ചുമതലയാണ് ഓംബുഡ്സ്മാനുള്ളത്. മുൻ വിസിമാരെയോ പത്തുവർഷം സർവീസ് പൂർത്തിയാക്കിയ പ്രൊഫസർമാരെയോ ആണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്.
ഓംബുഡ്സ്മാന്റെ ഓഫീസ്, വേതനം യാത്രാബത്ത, ജീവനക്കാർ തുടങ്ങിയവ അനുവദിക്കുന്ന കാര്യങ്ങളിൽ യൂണിവേഴ്സിറ്റിയാണ് തീരുമാനം എടുക്കേണ്ടത്.
സംസ്ഥാനത്ത് കേരള സാങ്കേതിക സർവകലാശാലയാണ് ആദ്യമായി
ഓംബുഡ്സ്മാനെ നിയമിച്ചത്. മന്ത്രി എംബി രാജേഷിന്റെ ഭാര്യയുടെ വിവാദമായ അസിസ്റ്റന്റ് പ്രൊഫസർ നിയമനം കൂടാതെ, അടുത്തിടെ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഗവൺമെൻ്റ്കോളേജിൽ ഗസ്റ്റ് അധ്യാപികയായ എസ്എഫ്ഐ മുൻ വനിത നേതാവിന് പട്ടികജാതി വിദ്യാർത്ഥിനിക്കുള്ള സംവരണ സീറ്റിൽ ചട്ടങ്ങൾ ലംഘിച്ച് ഗവേഷണത്തിന് പ്രവേശനം നൽകിയതും ഉയർന്ന യോഗ്യതയുള്ളവരെ മറികടന്ന് അധ്യാപക നിയമങ്ങൾ നടത്തിയതും ബിഎ പരീക്ഷ പാസ്സാകാത്ത നിരവധി വിദ്യാർഥികൾക്ക് എം.എയ്ക്ക് പ്രവേശനം നൽകിയതും ഇദ്ദേഹം ‘സംസ്കൃത’യിൽ വിസി ആയിരുന്നപ്പോഴാണെന്ന് ആക്ഷേപമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകിയ കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയതിന് സമാനമായാണ്, മന്ത്രി എം.ബി രാജേഷിന്റെ ഭാര്യയെ സംസ്കൃത സർവ്വകലാശാലയിൽ നിയമിച്ച മുൻ വിസി ധർമ്മരാജ് അടാട്ടിന് ഓംബുഡ്സ്മാനായി ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിഷയവുമായി ബന്ധമില്ലാത്ത, സംസ്കൃത പ്രൊഫസ്സറെ കെ.ടി.യുവിന്റെ ഓംബുഡ്‌സ്മാനായി നിയമിച്ചത് നീതിയുക്തമല്ലെന്നും സർവ്വകലാശാല അധികൃതർക്ക് എതിരായ പരാതികളിലും തീർപ്പ് കൽപ്പിക്കേണ്ട ഓംബുഡ്സ്മാനെ ഗവർണർ അറിയാതെ സിൻഡിക്കേറ്റ് തന്നെ നിയമിച്ച നടപടി റദ്ദാക്കണമെന്നും വിവാദങ്ങളിൽപെടാത്ത ശാസ്ത്ര സാങ്കേതിക മേഖലയിലെ മുതിർന്ന അക്കാദമിഷ്യനെ ഓംബുഡ്സ്മാനായി നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരിക്കുന്നത്.
Featured
മുനമ്പം: സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമിക്കുന്നു: വി ഡി സതീശൻ
കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. 1987 അല്ല 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിക്കുകയാണ്. വർഗീയ ഭിന്നപ്പിന് സർക്കാർ ശ്രമിച്ചാൽ അതിന്റെ ഗുണഭോക്താക്കൾ സർക്കാർ ആയിരിക്കുകയില്ല. മുനമ്പത്തെ മുതലെടുത്താൽ അതിന്റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയുന്നതാണ്. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവ്വം ഒരുക്കുകയാണ് എങ്കിൽ അതിനുള്ള മറുപടി മുനമ്പത്തിലേയും കേരളത്തിലെയും ജനത നൽകും.
വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുമായി പ്രതിപക്ഷവും കോൺഗ്രസ്സും മുന്നോട്ടു പോകും. ഏതെങ്കിലും തെരഞ്ഞെടുപ്പിലെ വിജയത്തിനുവേണ്ടി മതേതര നിലപാടിൽ വെള്ളം ചേർക്കുകയില്ല. താൽക്കാലിക ലാഭത്തിനുവേണ്ടി വർഗീയ ചേരിക്കൊപ്പം കോൺഗ്രസ് നിൽക്കില്ല. കോൺഗ്രസ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയതയോട് സന്ധി ചെയ്താൽ അത് നാടിന്റെ മതേതര ചുറ്റുപാടിന് തന്നെ ഭീഷണിയാകും. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയില്ല. വിഭാഗീയതയുടെ രാഷ്ട്രീയം ആരു ഉയർത്തി കാട്ടിയാലും ഒന്നിപ്പിക്കലിന്റെ രാഷ്ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. പ്രൊഫസർ കെ അരവിന്ദാക്ഷൻ, ഡോ. എം സി ദിലീപ്കുമാർ, ടി എസ് ജോയ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എഐസിസി സെക്രട്ടറി റോജി എം ജോൺ, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ വേണുഗോപാൽ, കെ പി ധനപാലൻ, അജയ് തറയിൽ, ജയ്സൺ ജോസഫ്, കെ പി ഹരിദാസ്, ഐ കെ രാജു, ടോണി ചമ്മിണി, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, മനോജ് മൂത്തേടൻ, കെ കെ ഇബ്രാഹിംകുട്ടി, സുനില സിബി, മുനമ്പം സന്തോഷ്, എം എ ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, വികെ മിനിമോൾ, ബാബു പുത്തനങ്ങാടി, എംജെ ടോമി, ജോസഫ് ആൻറണി, അബ്ദുൽ ലത്തീഫ്, ടിറ്റോ ആൻറണി, സേവിയർ തയങ്കരി, കെ എം പരീത് തുടങ്ങിയവർ സംസാരിച്ചു.
Featured
അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല: വിവാദ പ്രസംഗവുമായി എം.എം.മണി
മൂന്നാർ: ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ലെന്നുമുള്ള വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎംമണി. താൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ നേരിട്ട് അടിച്ചിട്ടുണ്ട്. എന്നാൽ അടി കൊടുക്കുകയാണെന്നലിലും ജനങ്ങൾ കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.
‘‘ അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യംപോകും.
അടിച്ചാൽ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കൾ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാർഗം സ്വീകരിക്കണം. അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടും.’’–എം.എം.മണി പറഞ്ഞു.
Featured
കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന
സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്തുമസ് സീസൺ അടുത്തതുകൊണ്ട് തന്നെ ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണം. കേരളത്തിലേക്ക് പ്രധാനമായും മുട്ട വരുന്നത് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് 6.90 രൂപ മുതലാണു ചില്ലറവില്‍പന വില. തമിഴ്‌നാട്ടില്‍ മുട്ടയുടെ അടിസ്ഥാനവില 5.65 രൂപയില്‍ നിന്ന് 5.90 രൂപയായി നിശ്ചയിച്ചു. ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടയ്ക്ക് എന്‍ട്രി ഫീ ഏര്‍പ്പെടുത്തിയിരുന്നു. ഒരു മുട്ടയ്ക്ക് 2 പൈസ വീതമാണ് എന്‍ട്രി ഫീ ഈടാക്കുന്നത്. സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയത്.
-
Kerala7 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login