കെ.ടി.യു പരീക്ഷകൾ ഓൺലൈനായി നടത്തണം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പുറത്തിറക്കുന്ന ഓരോ ഉത്തരവുകളും വിദ്യാർത്ഥി വിരുദ്ധവും, അവരുടെ ഭാവിയെ ഹാനികരമായി ബാധിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

KTU വിദ്യാർത്ഥികളുടെ പരീക്ഷകൾ ഓൺലൈൻ മോഡിലാകണമെന്ന് ആവശ്യപ്പെട്ട് NSUI നാഷണൽ സെക്രട്ടറി എറിക് സ്റ്റീഫൻ്റെ നേതൃത്വത്തിൽ സർവകലാശാലയ്ക്ക് മുന്നിൽ ആരംഭിച്ച നിരാഹാര സമര പന്തലിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സർവകലാശാല അടുത്തിടെ നടത്തിയ ഓഫ്‌ലൈൻ മോഡ് പരീക്ഷകൾ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളുടെയും ജീവനെ തന്നെ ബാധിച്ചിരിക്കുന്നു. പല ജില്ലകളിലായി പരീക്ഷ എഴുതിയ ഇരുപതിൽ കൂടുതൽ വിദ്യാർത്ഥികൾക്കാണ് കോവിഡ് ബാധിച്ചത്. തുടർന്ന് ഇവരുടെ കുടുംബാഗങ്ങൾക്കും കോവിഡ് ബാധിച്ചു. ഈ സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്താൻ സർവകലാശാല തയാറാകണം. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം വൈസ് ചാൻസിലർ അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related posts

Leave a Comment