Connect with us
48 birthday
top banner (1)

News

മേപ്പാടി പോളിടെക്നിക് കോളേജിൽ 7/7 സീറ്റും വിജയിച്ച് കെ എസ് യു എം എസ് എഫ് സഖ്യം

Avatar

Published

on

മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റ് നേടി കെഎസ്‌യു എം എസ് എഫ് സഖ്യം അധികാരത്തിൽ കലകളുമായി എസ്എഫ്ഐ കൈയിൽ വെച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ കഴിഞ്ഞതിന് മുമ്പത്തെ വർഷമാണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത് കഴിഞ്ഞവർഷം എസ് എഫ് ഐ ക്ക് ലഭിക്കുകയും എന്നാൽ ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു.

ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷാഫി, വൈസ് ചെയർപേഴ്സൺ ഷാജു നിജാസ്, ലേഡി വൈസ് ചെയർപേഴ്സൺ മെഹ്സിന ഫാത്തിമ, പി യു സി അമിന ഷെറിൻ, ആർട്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഷാ, മാഗസിൻ എഡിറ്റർ സഹദ് പി , തുടർന്ന് മേപ്പാടി ടൗണിൽ നടത്തിയ വിജയാഘോഷ പ്രകടനം കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹംസ ഉദ്ഘാടനം ചെയ്തു കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു ബി സുരേഷ് ബാബു, യാഹിയാ ഖാൻ തലയ്ക്കൽ, റിൻഷാദ് പി എം, ഓ ബി റോയ്, ശിഹാബ്, ഫായിസ് തലയ്ക്കൽ, മുബാരിഷ് ഐആർ, മുബഷിർ നടുംകരണ, എബി പീറ്റർ, മുഹമ്മദ് റിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി

Advertisement
inner ad

News

അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ നാളെ

Published

on

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. നാളെ (നവംബർ 11) എറണാകുളം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ 10 മണിമുതൽ കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement
inner ad
Continue Reading

Kerala

ആന്ധ്രപ്രദേശില്‍ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു

Published

on


കല്‍പ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യര്‍ഥിച്ചു.

ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി തെരഞ്ഞെടുപ്പ് കാലത്ത് പല സ്ഥലങ്ങളിലും പ്രചരണരംഗത്ത് സജീവമായി. സ്വന്തം ചിലവില്‍ മറ്റാരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രചരണം നടത്താറുള്ളതെന്ന് പറയുന്ന ശ്രീനി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം തന്റെ സൈക്കിളുമായി സഞ്ചരിച്ചിട്ടുണ്ട്. പല പ്രതിസന്ധികളും അതിജീവിച്ചാണ് സൈക്കിളുമായി പ്രചരണത്തിന് പോകാറുള്ളതെന്ന് പറയുന്ന ശ്രീനി കാവലിയിലെ ടാക്‌സി ഡ്രൈവറാണ്. ടാക്‌സി ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ഇതുപോലുള്ള പ്രചരണ പരിപാടികള്‍ക്ക് പോകാനായി തുക കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
inner ad

രാജ്യത്ത് മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മതേതരത്വത്തിലൂന്നിയ പരസ്പര സ്‌നേഹത്തിന്റെ സന്ദേശവുമായി മുന്നോട്ടുപോകുന്ന രാഹുല്‍ഗാന്ധിക്ക് പിന്നില്‍ അണിനിരക്കുകയെന്ന സന്ദേശമാണ് ഈ യാത്രയിലൂടെ പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കാഗാന്ധിക്കൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം തിരികെ സൈക്കിളില്‍ തന്നെ മൈസൂര്‍ വഴി ആന്ധ്രപ്രദേശിലേക്ക് മടങ്ങാനാണ് ശ്രീനി ഉദ്ദേശിക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് പ്രിയങ്കാഗാന്ധി വയനാട് ജില്ലയില്‍ ഇനി പ്രചരണം നടത്തുന്നത്. ഈ ദിവസങ്ങളില്‍ കൂടി പ്രചരണം നടത്തിയ ശേഷം ജില്ലയില്‍ നിന്നും മടങ്ങുമെന്നും, രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുകയെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നും ശ്രീനി പറയുന്നു.

Advertisement
inner ad
Continue Reading

News

യുവകായികതാരം അഭിയക്ക് സഹായ ഹസ്തവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; സ്‌പോര്‍ട്‌സ് കിറ്റും സ്‌കോളര്‍ഷിപ്പും കൈമാറി

Published

on

കൊച്ചി: ദേശിയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റും പ്രതിമാസ സ്‌കോളര്‍ഷിപ്പും സമ്മാനിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയുടെ വേദിയില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി.

ഇതോടൊപ്പം അഭിയയ്ക്ക് വാഗ്ദാനം ചെയ്ത സ്‌കോളര്‍ഷിപ്പും ബാങ്ക് വഴി ട്രാന്‍ഫര്‍ ചെയ്തതായും സുസാന മുത്തൂറ്റ് അറിയിച്ചു. ഭുവനേശ്വറിലെ കായികമേളയില്‍ മകളെ പങ്കെടുപ്പിക്കാന്‍ ആകെയുണ്ടായിരുന്ന സ്വര്‍ണവള പണയം വെച്ച മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സഹായഹസ്തവുമായി എത്തിയത്. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ജിജിമോൻ്റെയും അന്നമ്മ ജിജിയുടെയും മകളായ അഭിയ ആന്‍ ജിജി സെന്റ്. ആന്റണീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Advertisement
inner ad

അഭിയയുടെ വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടി ആരംഭിച്ചതായും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ യുതകായിക താരങ്ങളുടെ സ്വപ്‌നം തകരുന്നത് അംഗീകരിക്കാനാവില്ലെന്നും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് എല്ലാ പിന്തുണയും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്നും സുസാന മുത്തൂറ്റ് പറഞ്ഞു.ഫോട്ടോ- മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറുന്നു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവര്‍ സമീപം.

Advertisement
inner ad
Continue Reading

Featured