വൈപ്പിനിൽ കെ. എസ്. യു. നേതൃത്വ ക്യാമ്പ് നടത്തി

വൈപ്പിൻ : കെ. എസ്. യു. വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ദിശ’ വിദ്യാർത്ഥി നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. ‘വർഗ്ഗ വർഗീയ ഫാസിസത്തോട് സന്ധിയില്ല, ജനാധിപത്യ മതേതരത്വ വിദ്യാർത്ഥി പക്ഷ മൂല്യങ്ങൾക്ക് കരുത്തുപകരാം എന്ന മുദ്രവാക്യമുയർത്തിക്കൊണ്ട് ‘ നടന്ന ക്യാംപിൽ നിയോജകമണ്ഡലത്തിലെ നൂറോളം പ്രതിനിധികൾ പങ്കെടുത്തു. മാറുന്ന കാലഘട്ടത്തിന്റെ മാറ്റത്തിനനുസൃതമായി ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങളെ ചേർത്തു നിർത്തി എപ്രകാരം നാടിന്റെ സർവതോൻ മുഖമായ പുരോഗതിക്കായി പ്രവർത്തിക്കാം എന്ന ചിന്ത പകരുന്നതായി വ്യത്യസ്തമായ ഈ ക്യാമ്പ്.

തുല്യതയുടെ സന്ദേശം വിദ്യാർത്ഥി മനസ്സുകളിലേയ്ക്ക് പകർന്ന ക്യാമ്പിൽ കെ. എസ്. യു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിഷ്ണു ശിവൻ പതാകയുയർത്തി. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ഡോണോ മാസ്റ്റർ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഷാരോൺ പനക്കൽ, തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.യു. ഓർമ്മകളെ കുറിച്ച് മുൻ ഡി.സി.സി. സെക്രട്ടറി മുനമ്പം സന്തോഷ്, അഡ്വ. പി.ജെ. ജസ്റ്റിൻ, അഡ്വ. പി.എൻ. തങ്കരാജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ക്യാമ്പസ് രാഷ്ട്രീയം എന്ന വിഷയത്തിൽ പി.ബി. ബിബിൻ രാജ് ക്ലാസ് നയിച്ചു.

സമാപന സമ്മേളനം കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് , സ്വാതിഷ് സത്യൻ, രാജീവ് പാട്രിക്ക്, പി.എം. മാർഷൽ, കെ.സ്.യു. ബ്ലോക്ക് സെക്രട്ടറി ലിയോൺ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്യാമ്പിന്റെ വ്യത്യസ്ത പകർന്ന സന്ദേശം പുത്തൻ ഉണർവ് പകർന്നതായി ക്യാമ്പിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Related posts

Leave a Comment