ഗ്രേസ് മാര്‍ക്ക് നല്‍കാത്ത ഗവണ്‍മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് കത്തിച്ചു.

വേങ്ങര : പൊതു വിദ്യാഭ്യാസ വകുപ്പ് 202021 അക്കാദമിക വര്‍ഷത്തെ പൊതുപരീക്ഷകളില്‍ കുട്ടികള്‍ക്ക് ഗ്രേസ്സ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന ഉത്തരവ് ഇറക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി വേങ്ങര എ.ഇ ഓഫീസിന് മുന്നില്‍ ഉത്തരവ് കത്തിച്ചു. കെഎസ്‌യു വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജസീല്‍ മൂച്ചിക്കാടന്‍ അധ്യക്ഷത വഹിച്ച പരിപാടി കെ.എസ്.യു ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക് ഉദ്ഘാടനം ചെയ്തു. എന്‍.സി.സി യില്‍ ക്യാമ്പും പരേഡും എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് യഥാകുട്ടികള്‍ പത്താം ക്ലാസിലേക്ക് എത്തിയവര്‍ക്ക് ഇപ്പോള്‍ ഗ്രേസ് മാര്‍ക്ക് നിഷേദിച്ചത് ശെരിയല്ല . ഈ ഗവണ്‍മെന്റ് തന്നെ കൊണ്ടുവന്ന ലിറ്റില്‍ കൈറ്റ്‌സ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് കൊറോണ കാലഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ഉള്ള മാര്‍ക്ക് പോലും നിഷേധിക്കപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥികളുടെ മുന്‍കഴിഞ്ഞ വര്‍ഷങ്ങളിലെ അതായത് എട്ട്. ഒമ്പത് ക്ലാസുകളിലെ ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മേഖലകളിലെ പ്രവര്‍ത്തനം വഴിയിലായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജെ.ആര്‍.സി തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോവിഡ് കാലഘട്ടത്തില്‍ പ്രശംസ അര്‍ഹിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളെ കണ്ടില്ല എന്ന് സര്‍ക്കാര്‍ നടിക്കരുതെന്നും കെ.എസ്.യു ആവശ്യപെട്ടു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സവാദ് സലിം സ്വഗതം പറഞ്ഞു. നാഫിഹ് സി.കെ , ഇല്യാസ് പുല്ലമ്പലവന്‍, റഹീസ് പറപ്പൂര്‍, സമീര്‍ ഷിബിലി , ആഷിക് വേങ്ങര , റമീസ് , ഷെഹ്‌സാദ് ഒതുക്കുങ്ങല്‍ എന്നിവര്‍ പങ്കടുത്തു. പ്രദീപ് നന്ദി പറഞ്ഞു.

Related posts

Leave a Comment